കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പലയിടത്തും ഗതാഗത തടസ്സവും ഉള്ളതിനാലും കൊല്ലം ജില്ലയിൽ 9.8.2019 വെള്ളിയാഴ്ച പ്രൊഫഷണൽ കോളേജുകൾ, CBSE/ICSE സ്കൂളുകൾ എന്നിവ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. അങ്കണവാടികൾക്കും, മദ്രസ്സകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടര്‍ അറിയിക്കുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ