ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുന്നല ഇടതുകര കനാല്‍ പുറമ്പോക്കിലെ കൃഷി നശിപ്പിച്ചതായി പരാതി

കൊല്ലം പുന്നല ഇടതുകര കനാല്‍ പുറമ്പോക്കിലെ കൃഷി നശിപ്പിച്ചതായി പരാതി ഒരാഴ്ച മുമ്പാണ് സംഭവം പുന്നല സഫിയ മന്‍സിലില്‍ ജമീലയുടെ കൃഷിയാണ് അയല്‍വാസിയായ സി.പി.എമ്മിന്റെ മുന്‍ ഏരിയ സെക്രട്ടറിയുടെ ഭാര്യ തൊഴിലുറപ്പ്‌ കണ്‍വീനര്‍ കൊച്ചുവിളയില്‍ ഉഷാകുമാരി നശിപ്പിച്ചതായി പരാതിയുള്ളത് . വാഴ,മരച്ചീനി,പച്ചക്കറി കൃഷികളും കൃഷിയിടത്തെ വേലിയും പൂര്‍ണ്ണമായി വെട്ടി നശിപ്പിച്ചു.ചോദ്യം ചെയ്യാന്‍ ചെന്ന ജമീലയെ വടി കൊണ്ട് അടിക്കുകയും കല്ല്‌ എടുത്തെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്തതായി പറയുന്നു. തരിശ് കിടന്ന കനാല്‍ പുറമ്പോക്ക്‌ സ്ഥലം കൃഷി ചെയ്യുവാനായി ആറുവര്‍ഷം മുമ്പ്‌ ജമീലയുടെ ഭര്‍ത്താവിനു നല്‍കിയതായി ഏരിയ സെക്രട്ടറിയുടെ ഭാര്യ പറഞ്ഞു.എന്നാല്‍ ജമീല ഈ വാദം തള്ളി കാട് പിടിച്ചു കിടന്ന കനാല്‍ സ്ഥലം വെട്ടിത്തെളിച്ച് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കൃഷി ചെയ്യുകയാണെന്ന് ജമീല പറഞ്ഞു.ഏകദേശം മുപ്പതിനായിരം രൂപയുടെ കൃഷി നശിപ്പിച്ചതായി പറയുന്നു. കൃഷി നശിപ്പിച്ചു എന്ന പരാതി അറിഞ്ഞെത്തിയ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിക്കുവാന്‍ ഉഷ തയ്യാറായില്ല.പോലീസില്‍ പരാതി നല്‍കിയെന്നും പറയാനുള്ളത് പോലീസില്‍ പറഞ്ഞോളാം എന്നുമായിരുന്നു പ്രതികരണം. പത്തനാപുരം പോലീസില്‍ ഒരാഴ്ച മുമ്പ്‌ ജമീല പരാതി നല്‍കി എങ്കിലും പോലീസ്‌ ഇതുവരെയും തിരിഞ്ഞു നോക്കിയില്ല.രാഷ്ട്രീയ സ്വാധീനത്താല്‍ പത്തനാപുരം പോലീസ്‌ തിരിഞ്ഞു നോക്കാത്തതിനാല്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ജമീല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.