ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മഴക്കെടുതി: കൃഷിനാശം നേരിട്ടവര്‍ക്ക് ധനസഹായം വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി

മഴക്കെടുതി ഏറെ ബാധിച്ച കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളിലെ  കൃഷിനാശം തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് അതിവേഗം ധനസഹായം ലഭ്യമാക്കാന്‍   നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയാണ് ആവശ്യം ഉന്നയിച്ചത്. കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് അതിവേഗം നല്‍കാന്‍ ശ്രദ്ധിക്കണം. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
മഴ താരതമേ്യന ലഭിച്ചിട്ടും കിണറുകളില്‍ ആവശ്യത്തിന് വെള്ളം എത്താത്തതിന്റെ കാരണം പഠന വിധേയമാക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ പറഞ്ഞു. നാടിനെ കൊടുംവരള്‍ച്ചയിലേക്ക് നയിക്കുന്ന ഈ പ്രതിഭാസത്തെക്കുറിച്ച് കൃത്യമായ പഠനം വേണം. ശാസ്താംകോട്ട തടാകത്തിലേക്കുള്ള നീരൊഴുക്ക് കുറയുന്നത് ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ പറഞ്ഞു.
ശാസ്താംകോട്ട തടാകത്തില്‍ നിന്നും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ദുര്‍ഗന്ധവും മാലിന്യവും ഉള്ളതായി വ്യാപക പരാതിയുണ്ടെന്നും ഇതി•േല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചവറ വിജയന്‍പിള്ള എം എല്‍ എ പറഞ്ഞു. തടാക ജലത്തില്‍ മാലിന്യങ്ങള്‍ ഇല്ലെന്നും വിഷയത്തില്‍ അടിയന്തര പരിശോധന നടന്നു വരുന്നതായും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ബൈ റൂട്ടുകളില്‍ കെ എസ് ആര്‍ ടി ബസ് സര്‍വീസുകള്‍ യാതൊരു അറിയിപ്പും കൂടാതെ പിന്‍വലിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം മാറ്റങ്ങള്‍ നടപ്പിലാക്കാവൂ എന്നും ആര്‍ രാമചന്ദ്രന്‍ എം എല്‍ എ പറഞ്ഞു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ മാത്രം ആറ് ബസ് സര്‍വീസുകളാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്. ഇത് വലിയ പരാതിക്ക് കാരണമായെന്നും ഏറെ ഇടപെടലുകള്‍ക്ക് ശേഷമാണ് സര്‍വീസ് പുനസ്ഥാപിക്കാന്‍ സാധിച്ചതെന്നും എം എല്‍ എ പറഞ്ഞു.
കിഫ്ബി പദ്ധതികളില്‍ ഉദ്യോഗസ്ഥതലത്തില്‍ കൂടുതല്‍ സംഘാടനം ആവശ്യമാണെന്നും നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജി എസ് ജയലാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. പൊഴിക്കര ടൂറിസം പദ്ധതിയുടെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ അധിക തസ്തിക അനുവദിച്ച് കാര്‍ഡിയോളജിസ്റ്റിനെയും ന്യൂറോളജിസ്റ്റിനെയും നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി,  സബ് കലക്ടര്‍ അനുപം മിശ്ര, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, വിവിധ ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.