പുനലൂര്‍:നിർത്തിയ കെ.എസ്.ആര്.ടി.സി ബസ് സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നരിക്കൽ നിവാസികൾ പുനലൂർ കെ.എസ്.ആര്.ടി.സി ഡിപ്പോ ഉപരോധിച്ചു.
ഉപരോധ സമരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.40 വർഷത്തിൽ അധികമായി പഴക്കം ഉള്ള ബസ് സർവീസ് ആയിരുന്നു നരിക്കൽ വാഴവിള ബസ് സർവീസ് .ഈ സർവീസ് കുറച്ച് നാളായി സർവീസ് മുടക്കമാണ് .
പല പ്രാവശ്യവും പ്രദേശത്തു നിന്നും ആളുകൾ പുനലൂർ കെ.എസ്.ആര്.ടി.സി ഡിപ്പോയിൽ എത്തി പ്രധിഷേധം അറിയിച്ചു.
എന്നാൽ ഈ പ്രധിഷേധം മുഖവിലക്ക് എടുക്കാൻ അധികാരികൾ തയ്യാറാകാതെ വന്നപ്പോഴാണ് പ്രദേശത്തെ സ്ത്രീകൾ ,വിദ്യാർത്ഥികൾ ,എന്നിവരെ ഉൾപ്പെടുത്തി ജനകീയ പ്രഷോഭവുമായി ഇന്ന് രാവിലെ 10 മണിയോടെ കെ.എസ്.ആര്.ടി.സി പുനലൂർ ഡിപ്പോയിൽ എത്തിയത്. പ്രഷോഭത്തിന്റെ മറുപടിയായി മുടങ്ങിയ ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി എടുക്കുമെന്ന് കെ.എസ്.ആര്.ടി.സി അധികാരികൾ ഉറപ്പ് നൽകി .ഇതിനെ തുടർന്നു സമരം അവസാനിപ്പിച്ചു.
സമരത്തിന് സി.പി.എം ഏരിയ സെക്രെട്ടറി എസ്.ബിജു ,ഡി.വൈ.എഫ്.ഐ നേതാക്കളായ രാജീവ് നരിക്കൽ ,ബിൻസിസ് വാർഡ് മെമ്പർ, പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ