''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒരു ലക്ഷത്തിലധികം കോഴിക്കുഞ്ഞുങ്ങളെ വിറ്റു; സ്വയംതൊഴില്‍ രംഗത്ത് പുതിയ സംരംഭവുമായി കുടുംബശ്രീ പ്രവര്‍ത്തക


ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് പൂയപ്പള്ളി ക്ലാവറ വടക്കേക്കര പുത്തന്‍വീട്ടില്‍ ഷീജ ഇതുവരെ വിറ്റത്. പ്രദേശത്തുള്ള ബിസ്മി    കുടുംബശ്രീ പ്രവര്‍ത്തകയായ ഈ വീട്ടമ്മ വരുമാനത്തിന്റെ പുത്തന്‍ വഴിതുറന്നാണ് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകുന്നത്.
ഇവരുടെ ഹാച്ചറിയില്‍ ബ്രോയിലറും നാടന്‍ കോഴിയുമുണ്ട്.  കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും അനുവദിച്ച 1.5 ലക്ഷം രൂപ ചെലവഴിച്ചാണ് സംരംഭം തുടങ്ങിയത്. ജില്ലയിലെ ആദ്യത്തെ ഹാച്ചറിയാണിത്.
ഒറ്റ ഇന്‍ക്യുബേറ്റര്‍ വഴി ഒരേസമയം 15,000 കോഴിക്കുഞ്ഞുങ്ങളെവരെ വിരിയിക്കുന്നു. നാല് ഇന്‍ക്യുബേറ്ററുകളും ഒരു ഹാച്ചറി മെഷീനുമാണ് ഇവിടെയുള്ളത്. 21 ദിവസമാണ് മുട്ടവിരിയാനുള്ള കാലാവധി.
പരിസര മലിനീകരണം ഉണ്ടാകാത്ത വിധമാണ് ഹാച്ചറിയുടെ നിര്‍മ്മിതി. 10 ദിവസത്തെ ഇടവേളയിലാണ് മുട്ടകള്‍ വിരിയാന്‍ വയ്ക്കുന്നത്. ആറ് തവണകളിലായി ഒരു ലക്ഷത്തിലധികം കോഴികുഞ്ഞുങ്ങളെ വില്‍ക്കാന്‍ കഴിഞ്ഞതായി ഷീജ പറഞ്ഞു. മികച്ച ലാഭമാണ് ഇങ്ങനെ ലഭ്യമായത്. വ്യത്യസ്തമായ സംരംഭങ്ങളിലുടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വിജയം കൊയ്യാമെന്ന് തെളിയിക്കുകയാണ് ഷീജ. ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പൂയപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും നല്‍കി വരുന്നുണ്ടെന്ന് സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍ സുധര്‍മ്മ സത്യന്‍ വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.