''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തുപ്പുഴയിൽ 45 ദിവസം പ്രായമായ ദളിത് പെൺകുഞ്ഞു ചികില്‍സക്ക് പണമില്ലാതെ മരിച്ചു എന്ന് പരാതി.

കുളത്തുപ്പുഴയിൽ 45 ദിവസം പ്രായമായ ദളിത് പെൺകുഞ്ഞു ചികില്‍സക്ക് പണമില്ലാതെ മരിച്ചു എന്ന് പരാതി.ആരോപണം അടിസ്ഥാന രഹിതം പതിനെട്ട് വയസു വരെ എല്ലാ ചികില്‍സകളും സൌജന്യമാണെന്ന് ആശുപത്രി അധികൃതര്‍.

കുളത്തുപ്പുഴ മഞ്ജുവിലാസത്തിൽ മഞ്ജു വിനോദ് ദമ്പതികളുടെ മകൾ ആദിത്യ വിനോദ് (45 ദിവസം) ആണ് മരിച്ചത്. കുളത്തൂപ്പുഴ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ ചികില്‍സിച്ചു എങ്കിലും അസുഖം ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോകാന്‍ നിര്‍ദ്ദേശിച്ചു എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ തുടർന്ന് ചികിത്സക്ക് കൊണ്ടു വരുകയായിരുന്നു.ഡോക്റ്റര്‍ എക്സറേക്കും മരുന്നിനും എഴുതി കൊടുത്തത് പണം ഇല്ലാത്തതു കൊണ്ടു എടുക്കാൻ കഴിഞ്ഞില്ല എന്ന് ഇവര്‍ പറയുന്നു.
എക്സ്റേ എടുക്കാൻ 100 രൂപ അടക്കാൻ കയ്യിൽ പൈസ ഇല്ലായിരുന്നു എന്ന് അമ്മ മഞ്ജു പറഞ്ഞു.

വീട്ടിൽ തിരിച്ചെത്തി വൈകിട്ടോടെ അസുഖം കൂടിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

സര്‍ക്കാര്‍ പട്ടിക ജാതിക്കാര്‍ക്ക് നല്‍കുന്ന സൗജന്യ ചികില്‍സ പതിനെട്ട് വയസുവരെ കുട്ടിക്ക്‌ ലഭിക്കും എന്നുള്ളത് ആശാവര്‍ക്കറും, ആരോഗ്യ വകുപ്പ് നിയമിച്ചിരിക്കുന്ന വാര്‍ഡിലെ നഴ്സും, എസ്.സി പ്രമോട്ടര്‍മാരും കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞില്ല.വൈദ്യസഹായത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കിയില്ല ഇത് ഗുരുതര വീഴ്ചയാണ്.

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എക്സ്റേ റിപ്പോര്‍ട്ടുമായി നാളെ വരാന്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

കൂടാതെ പുനലൂര്‍ എക്സറേയിലെ ജീവനക്കാരും ഗുരുതര വീഴ്ചയാണ് വരുത്തിയത്.സൗജന്യ ചികില്‍സക്ക് അരഹത ഉണ്ടോ എന്നന്വേഷിക്കാതെ പണം അടച്ചിട്ട് വരാന്‍ പറഞ്ഞത് ഗുരുതര വീഴ്ചയാണ് ഇവരുടെ വീഴ്ച മൂലം ഒരു ജീവന്‍ ആണ് നഷ്ടമായത്.എക്സറേയിലെ ജീവനക്കാര്‍ അവിടെ എത്തുന്ന രോഗികളോട് വളരെ ക്രൂരമായി ആണ് പെരുമാറുന്നത് എന്ന് പരാതിയുണ്ട്.

മോര്‍ച്ചറി ജീവനക്കാരന്‍ അഞ്ഞൂറ് രൂപ തന്നെങ്കിലെ ബോഡി വിട്ടു നല്‍കു എന്ന് പറഞ്ഞതായി പറയുന്നു.പിന്നീട് നൂറ് രൂപ കൊടുത്തതായും പറയുന്നു.കുറ്റക്കാരായ ജീവനക്കാരെ പുറത്താക്കണം എന്നുള്ളതാണ് ഇവരുടെ ആവശ്യം.

ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു രംഗത്തെത്തി പതിനെട്ട് വയസു വരെ എല്ലാ ചികില്‍സകളും സൌജന്യമാണെന്നും എക്സ്റെ പരിശോധനക്ക് ചെല്ലുമ്പോൾ ഫ്രീ ബിൽ കൊണ്ടു ചെന്നില്ലെങ്കിൽ ഇങ്ങനെ എഴുതാറുണ്ടെന്നും കൗണ്ടറിൽ ചെല്ലുമ്പോൾ പരിശോധിച്ചു അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഫ്രീ ബിൽ ആണ് നൽകുന്നതെന്നും പിന്നീട് സര്‍ക്കാരില്‍ രേഖ ഹാജരാക്കി പണം കൈപ്പട്ടുകയാണ് ചെയ്യുന്നതെന്നും എന്നാൽ കുട്ടിയുടെ മാതാപിതാക്കള്‍ കൗണ്ടറിൽ ചെല്ലാതെ പോകുകയായിരുന്നു എന്നും ഡോക്ടര്‍ നിര്‍ദേശിച്ച ചികില്‍സ നല്കാതെ മരുന്നുകള്‍ വാങ്ങാതെയും ആണ് പോയത് എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.