ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തുപ്പുഴയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുളത്തുപ്പുഴയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിങ്കള്‍കരിക്കം ചരുവിള പുത്തന്‍വീട്ടില്‍ ഉഷ (35) ആണ് റബ്ബര്‍ തൈ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് ഉഷയെ കാണാനില്ല എന്ന് മാതാവ് കഴിഞ്ഞ ഏഴിന് കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കെയാണ് ഒമ്പതാം തീയതി ഉച്ചയോടെയാണ്  മൃതദേഹം വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചുകരിക്കം ഭാഗത്തെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. വളരെ കനം കുറഞ്ഞ തൈ റബറില്‍ തൂങ്ങി ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വലിയ രീതിയിലുള്ള മുറിവ് കാണുന്നുണ്ട്. പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസ്, കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി സതികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കൊല്ലത്ത് നിന്നും സൈന്റിഫിക്ക് വിദഗ്ധ എ റഫീക്ക, വിരലടയാള വിദഗ്ധരായ രഞ്ചിത്ത് സ്പെന്‍സര്‍ സാബു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.പ്രദേശത്തെ ഒരു പൊതു പ്രവർത്തകന്റെ വീട്ടിനുള്ളിൽ പോലീസ് നായ ഓടിക്കയറി അയാളുടെ കിടപ്പുമുറിയില്‍ കുറെ നേരം ഇരുന്നു. പോലിസ് അയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വിട്ടയച്ചു.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.മരണം ആത്മഹത്യ ആണെന്ന് എഴുതിത്തള്ളാന്‍ വ്യഗ്രത ഉള്ളതുപോലെ തോന്നും നിലയിലാണ് പോലീസിന്റെ പെരുമാറ്റം.എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കൈവിരലിന്റെ കനമുള്ള റബ്ബറില്‍ ഒരാള്‍ക്ക് എങ്ങനെ തൂങ്ങി മരിക്കാന്‍ കഴിയും എന്നുള്ള ചോദ്യത്തിന് പോലീസിനു മറുപടിയില്ല.മരണത്തില്‍ ദുരൂഹത ഉള്ളത് കൊണ്ട് കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കണമെന്നാണ് ആവശ്യം.
പ്രദേശത്ത്‌ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു യുവതിയുടെമരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങൾ ഉണ്ടായിട്ടും കുളത്തുപ്പുഴ  പോലീസ്  ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും സമുദായ സംഘടനകളും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.