ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കും: ജില്ലാ കലക്ടര്‍


കുട്ടികളില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം തടയാന്‍ നടപടി ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ജില്ലാതല പുകയില നിയന്ത്രണ ഉന്നതതലയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ 0.6 ശതമാനം പുകയില ഉപയോഗം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട്  ഗൗരവമായി കാണണം. വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. നൂറ് വാര ചുറ്റളവില്‍ പുകയില വില്പ്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കും. ഡി എം ഒ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
ബീച്ച് ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പുകയില ഉത്പന്നങ്ങളുടെ അനിയന്ത്രിത വില്പ്പന തടയും. പാന്‍ ഉത്പ്പന്ന വില്പ്പനയും നിരീക്ഷണ വിധേയമാക്കും. നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വില്പ്പന പൂര്‍ണമായും ഇല്ലാതാക്കാന്‍ ജില്ലാതല സ്‌ക്വാഡിന് രൂപം നല്‍കും.
നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്ക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാ ക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പുകയില വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണ്‍, ഡി എം ഒ ഡോ വി വി ഷേര്‍ളി, ഡോ. സി ആര്‍ ജയശങ്കര്‍,  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല, ഡി വൈ എസ് പി അനില്‍ കുമാര്‍,  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.