''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മദ്യം,കഞ്ചാവ് സംഘങ്ങൾ ഏറ്റുമുട്ടി, മൂന്ന് പേർ ആശുപത്രിയിൽ.

അഞ്ചൽ: മദ്യം കഞ്ചാവ് വില്പന സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ സ്വദേശി സജു (30) കരവാളൂർ സ്വദേശികളായ ബിബിൻ ബേബി (29) ജോമോൻ (30) എന്നിവർക്കാണു പരിക്കേറ്റത് .വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സജുവും കൂട്ടാളികളും ചേർന്ന് കരവാളൂരിലെ രണ്ട് വീടുകളിൽ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു .ഇതേത്തുടർന്ന് ബിബിൻ ബേബി, ജോമോൻ ഉൾപ്പെടെയുളളവർ സജു വിനെ പിന്തുടരുകയും രാത്രി ഒരു മണിയോടെ കരവാളൂർ കനാൽ ജംഗ്ഷന് സമീപം വച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സജു ബിബിനേയും ജോമോനേയും കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു.പരിക്കേറ്റവർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മൂവർക്കും പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് അയച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ സ്വദേശിയായ ഒരാളെ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നും അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം കഞ്ചാവ് കേസുകളിൽപ്പെട്ടവരാണ് അക്രമം കാട്ടിയവരെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും അഞ്ചൽ പൊലീസ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.