ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലൈഫ് തുണയായി ദുരിതങ്ങളില്‍ നിന്ന് പുതുജീവത്തിലേക്ക് ഒരു കുടുംബം


ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ വേളമാനൂര്‍ പുലിക്കുഴി സുഗന്ധി വിലാസത്തില്‍ ഇന്ദിരയും കൊച്ചുമക്കളും ഇനി ലൈഫിന്റെ തണലില്‍. അമ്മ സുഗന്ധിയുടെ മരണശേഷം സുരക്ഷിതമായ ഇടം കണ്ടെത്താനാകാതെ   അമ്മൂമ്മ അനാഥലയത്തിലേക്ക് മാറ്റിയ കുട്ടികളുടെ ജീവിതമാണ് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയിലൂടെ മാറുന്നത്. സുരക്ഷിതമായ പുതിയ വീട്ടിലാകും ഈ കുടുംബം ഇനി കഴിയുക.
2013-14 സാമ്പത്തിക വര്‍ഷം ഇന്ദിര ആവാസ് യോജന പ്രകാരം രണ്ട് ലക്ഷം രൂപ വീട് നിര്‍മ്മാണത്തിനായി അനുവദിച്ചെങ്കിലും സുഗന്ധിയുടെ മരണം സംഭവിക്കുയായിരുന്നു. കുറ്റകൃത്യത്തില്‍ അകപ്പെട്ട് ഭര്‍ത്താവ് ജയിലാകുകയും ചെയ്തു. പിന്നീട് അമ്മൂമ്മയാണ് സംരക്ഷണം ഏറ്റെടുത്തത്. പക്ഷെ അടച്ചുറപ്പുള്ള വീട് ഇല്ലാത്തതിനാല്‍ ഇന്ദിരയ്ക്ക് ഈ ചുമതല നിര്‍വഹിക്കാനായില്ല. നോക്കിനടത്താന്‍ ആരുമില്ലാതെ വീട് നിര്‍മ്മാണവും മുടങ്ങി. തുടര്‍ന്ന് നിര്‍മ്മിച്ച ഭാഗങ്ങള്‍ നശിച്ചുപോയി.  
സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് ഒന്നാം ഘട്ടം തുടങ്ങിയതോടെയാണ് വീടു നിര്‍മ്മാണത്തിന് വീണ്ടും വഴിതെളിഞ്ഞത്. വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ വീട് അനുവദിക്കപ്പെടുകയും വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമായ ഗുണഭോക്താക്കള്‍ക്ക്  സഹായം ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെയാണ്  ഇത്തിക്കര ബ്ലോക്കു പഞ്ചായത്ത് പുനര്‍നിര്‍മാണത്തിന് മുന്‍കൈയെടുത്തത്. തുടര്‍ന്ന് ഇന്ദിരയുടെ പേരില്‍  ലൈഫ് പദ്ധതി സഹായമായി 1,20,000 രൂപ അനുവദിച്ചു. നിര്‍മാണം ഏറ്റെടുക്കാന്‍ ഇന്ദിരയ്ക്ക് കഴിയാത്തതിനാല്‍ പാരിപ്പള്ളി യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജ് മാനേജ്‌മെന്റ് സഹായത്തിനെത്തി.  
കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് വീടു നിര്‍മ്മിച്ചത്. വരാന്ത, രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള,  ശുചിമുറി എന്നിവ ചേര്‍ന്ന 460 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടു  നിര്‍മ്മാണത്തില്‍  കല്ലും മണ്ണും ചുമന്നത് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍.
ലൈഫ് വീടുകളില്‍ ശുചിമുറി പുറത്ത് നിര്‍മിക്കുന്ന പതിവിന് വിരുദ്ധമായി കുട്ടികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് വീടിനുള്ളിലാണ് സൗകര്യം ഒരുക്കിയത്. പ്രത്യേക പരിഗണനയോടെയാണ് പൈപ്പ് കണക്ഷനും നല്‍കിയത്.  ഒരു ലക്ഷത്തിലധികം രൂപ അദ്ധ്യാപകരും കുട്ടികളും മാനേജ്മന്റെും  ചേര്‍ന്ന് വീടു നിര്‍മ്മാണത്തിനായി നല്‍കുകയും ചെയ്തു. കുടുംബത്തിന് പുതിയ ലൈഫിലേക്കുള്ള താക്കോല്‍ യു. കെ. എഫ് എഞ്ചിനീയറിംഗ് കോളജില്‍ ജനപ്രതിനിധികള്‍ സാക്ഷിയായി ഫ്രഷേഴ്‌സ് ഡേ പരിപാടയിലാണ് കൈമാറിയത്. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.