ശാസ്ത്രീയ
രീതികള്‍ അവലംബിച്ച് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി
വേണം ജില്ലയില്‍ മാലിന്യസംസ്കരണം നടത്താനെന്ന് ജില്ലാ കലക്ടര്‍ ബി.
അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുക വഴി
അര്‍ബുദം ഉള്‍പ്പടെ രോഗങ്ങള്‍ പടരുന്നതിനും വെള്ളം കെട്ടിനിന്ന്
പകര്‍ച്ചരോഗ വ്യാപനത്തിനും സാധ്യതയുണ്ടെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും
ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്ററുടേയും റിപോര്‍ട്ട് പരിഗണിച്ചാണ്
നടപടി.
എല്ലാ ആശുപത്രി മാലിന്യങ്ങളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
സംരംഭമായ ഇമേജ് മുഖേന സംസ്കരിക്കണം. കമ്പോസ്റ്റിംഗ് ബയോഗ്യാസ് സംവിധാനം
വഴി ജൈവമാലിന്യം സംസ്കരിക്കുന്നതിന് ആശുപത്രി മാനേജ്മെന്റ് സൗകര്യം
ഒരുക്കണം. ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റിനായി സ്വിവേജ് ട്രീറ്റ്മെന്റ്
പ്ലാന്റ് സ്ഥാപിക്കണം. മനുഷ്യവിസര്‍ജ്യം സംസ്കരിക്കാന്‍ സെപ്റ്റേജ്
ട്രീറ്റ്മെന്റ് പ്ളാന്റാണ് ഉറപ്പാക്കേണ്ടത്. ലോഡ്ജുകളിലും സമാന സംവിധാനം
ഏര്‍പ്പെടുത്തണം.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്ലസ്റ്റര്‍
അടിസ്ഥാനത്തില്‍ ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിച്ച് ഹരിതകര്‍മ സേനാംഗങ്ങള്‍ വഴി
മാലിന്യം ശേഖരിക്കണം. ചവര്‍ ശേഖരിക്കാന്‍ മെറ്റീരിയല്‍ കളക്ഷന്‍
ഫെസിലിറ്റി (എം. സി. എഫ്) ഒരുക്കണം. വാര്‍ഡ് തലത്തില്‍ ഇവയുടെ ചെറു
സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്.
മഴവെള്ളം ഒഴുക്കുന്നതിനായി
ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കണം. തോടുകളും ഓടകളും കയ്യേറി നിര്‍മിച്ച
കെട്ടിടങ്ങള്‍ ഒഴിപ്പിക്കണം. പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം
തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
അര്‍ബന്‍ അഫയേഴ്സ്
റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ക്കാണ് നിര്‍വഹണ ചുമതല. ആശുപത്രികളിലേത്
ജില്ലാ മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് നടപ്പിലാക്കണം. ശുചിത്വമിഷന് ജില്ലാ
കോ-ഓര്‍ഡിനേറ്റര്‍ക്കാണ് നിരീക്ഷണ ചുമതല.
ജില്ലാ മെഡിക്കല്‍ ഓഫീസ് -
ശുചിത്വ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഗ്രീന്‍ ഹോസ്പിറ്റല്‍ -
ക്ലീന്‍ ഹോസ്പിറ്റല്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നു എന്ന്
ഉറപ്പാക്കുന്നതിന് അതാത് വകുപ്പ് മേധവികളെ ചുമതലപ്പെടുത്തി.
നിര്ദ്ദേശങ്ങളിലുള്ളവയെല്ലാം
ഒരു മാസത്തിനകമാണ് പൂര്‍ത്തിയാക്കേണ്ടത്. ഇവയെല്ലാം മൂന്ന് മാസത്തിനകം
നടപ്പിലാക്കി എന്ന് ഉറപ്പ് വരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ
കലക്ടര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ