ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്


സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ സിറ്റിംഗ് നടത്തി.
2008 വരെ എടുത്ത വായ്പകള്‍ക്ക് കടാശ്വാസം അനുവദിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ തെളിവെടുപ്പ് നടത്തി. വിവിധ സഹകരണ ബാങ്കുകള്‍, മത്സ്യഫെഡ് എന്നിവയുമായി ബന്ധപ്പെട്ട 56 കേസുകള്‍ പരിഗണിച്ചു. അപേക്ഷകരും ബാങ്ക് പ്രതിനിധികളും ഹാജരാകാത്ത എട്ടു കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
മത്സ്യഫെഡ് ജില്ലാ ഓഫീസ്, ശ്രായിക്കാട്-അഴീക്കല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കുലശേഖരപുരം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത 10 മത്സ്യത്തൊഴിലാളികള്‍ക്ക് 7,47,182 രൂപ കടാശ്വാസമായി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു.
മത്സ്യഫെഡില്‍ നിന്നും വായ്പയെടുത്ത ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ അനുവദിച്ചാലും മുതല്‍ ബാക്കി തിരിച്ചടവ് കണക്കാക്കി വിട്ടുവീഴ്ച ചെയ്യാവുന്ന തുക തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. കടാശ്വാസ പ്രകാരമുള്ള തിരിച്ചടവ് തുക അടുത്ത സിറ്റിംഗില്‍ തീരുമാനിക്കും.
 മത്സ്യഫെഡ്, ശ്രായിക്കാട്-അഴീക്കല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഈസ്റ്റ് കല്ലട സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും എടുത്ത നാല് വായ്പകള്‍ കാലഹരണ നിയമപ്രകാരം തിരിച്ചടക്കാന്‍ വായ്പക്കാര്‍ക്ക് ബാധ്യതയില്ലാത്തതിനാല്‍ കടാശ്വാസം അനുവദിക്കേണ്ടതില്ല. ആക്ഷേപമുള്ള സ്ഥാപനങ്ങള്‍ക്ക് തെളിവ് ഹാജരാക്കാം. മത്സ്യബന്ധനവുമായി ബന്ധമില്ലാത്ത രണ്ട് അപേക്ഷകള്‍ നിരസിച്ചു.
കരുനാഗപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും വായ്പയെടുത്ത വ്യക്തി മത്സ്യത്തൊഴിലാളിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബാങ്കിന് ലഭിച്ച കടാശ്വാസ തുകയായ  75,000 രൂപയും പലിശയും രണ്ടാഴ്ചക്കകം തിരിച്ചടക്കണം.
കുലശേഖരപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിയില്‍ നിന്നും മോറട്ടോറിയം നിലനില്‍ക്കെ പലിശയും പിഴപ്പലിശയും മറ്റ് ചെലവുകളും കൂട്ടിചേര്‍ത്ത് വായ്പ പുതുക്കി നല്‍കി അധികമായി ഈടാക്കിയ 73,330 രൂപ തിരികെ നല്‍കണം. അല്ലെങ്കില്‍ പുതുക്കിയ വായ്പയുടെ മുതലിനത്തില്‍ വരവ് വയ്ക്കണം.
കടാശ്വാസം ലഭിച്ചിട്ടും ഈടാധാരം തിരികെ നല്‍കാത്ത 10 കേസുകളില്‍ അവയെല്ലാം ഒരു മാസത്തിനകം തിരികെ നല്‍കണം. ശുപാര്‍ശ ചെയ്ത തുക സസ്‌പെന്‍സ് അക്കൗണ്ടില്‍ നിക്ഷേപിച്ചതില്‍ നിന്നും 3,14,000 രൂപ കടാശ്വാസമായി അനുവദിക്കണം.
10-ാം അര്‍ഹത പട്ടികയില്‍ ശുപാര്‍ശ ചെയ്ത കടാശ്വാസ തുക ജില്ലയില്‍ ലഭിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോസ്റ്റല്‍ അര്‍ബ്ബന്‍ സഹകരണ ബാങ്കിന് 10-ാം അര്‍ഹത പട്ടികയില്‍ ശുപാര്‍ശ ചെയ്തിരുന്ന കടാശ്വാസ തുക ലഭിച്ചില്ലെന്ന പരാതിയും പരിശോധിക്കണം. രണ്ട് ലക്ഷം രൂപയുടെ വായ്പ എടുത്ത് ക്ലോസ് ചെയ്ത് 2010-ല്‍ എടുത്ത പുതിയ വായ്പ തുടര്‍വായ്പയാണെന്ന് ബോധ്യപ്പെടാത്തതിനാല്‍ കടാശ്വാസത്തിന് പരിഗണിച്ചില്ല.
സംസ്ഥാന സഹകരണ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്നും എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് ശുപാര്‍ശ ചെയ്ത കടാശ്വാസം ഇതുവരെയും ലഭിച്ചില്ലെന്ന പരാതി പരിശോധിച്ച് അത് വ്യാപാര ആവശ്യത്തിന് കച്ചവടക്കാര്‍ക്ക് അനുവദിക്കുന്ന വായ്പയാണെന്ന് കണ്ടെത്തി. കടാശ്വാസത്തിന് അര്‍ഹമല്ലാത്തതിനാല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശവും നല്‍കി.
ജില്ലാ സഹകരണ ബാങ്കിന്റെ അഞ്ചാലുംമൂട് ശാഖക്ക് 2018 ഒക്‌ടോബര്‍ 12 ല്‍ നല്‍കിയ ഉത്തരവ് പാലിക്കാത്തതിന്റെ കാരണം ബോധിപ്പിക്കാത്തതില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു.
ഹൗസിംഗ് ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈടാധാരങ്ങള്‍ തിരികെ നല്‍കാത്തത് സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബോര്‍ഡ് പ്രതിനിധി അറിയിച്ചു.
അംഗങ്ങളായ അഡ്വ. വി.വി. ശശീന്ദ്രന്‍, കെ.എ. ലത്തീഫ്, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍/ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ നിന്നും അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ബിന്ദു, ജൂനിയര്‍ ഓഡിറ്റര്‍ എന്‍. രാധാമണി, ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്,  വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാരും അപേക്ഷകരും പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.