ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുസാവരിയിൽ കൂറ്റൻ മരം പിഴുതു വീണ് വൈദ്യുതി ബന്ധവും,ഗതാഗതവും താറുമാറായി.

പുനലൂർ മുസാവരിയിൽ രാത്രി പെയ്തമഴയിൽ കൂറ്റൻ മരം പിഴുതു വീണ് വൈദ്യുതി ബന്ധവും,ഗതാഗതവും താറുമാറായി.ഇന്നലെ രാത്രി ഒരു മണിയോടെ ആണ് സംഭവം വലിയ ശബ്ദം കേട്ട പ്രദേശവാസികൾ നോക്കിയപ്പോള്‍ കൂറ്റന്‍ മരം കടപുഴകി വൈദ്യുതി ലൈനില്‍ പതിച്ചിരിക്കുന്നത് കണ്ടു ഉടൻ തന്നെ വാർഡ് കൗണ്സിലർ വിളയിൽ സഫീറിനെ വിവരം അറിയിക്കുകയും അദ്ദേഹം പുനലൂർ ഫയർ ഫോഴ്‌സിൽ വിളിച്ചിട്ട് ഫോൺ കിട്ടാത്തതിനാൽ കൊല്ലത്ത് വിളിച്ചു പറയുകയും അവിടെ നിന്ന് പറഞ്ഞത് അനുസരിച്ചു ലൈന്‍ ഓഫ്‌ ചെയ്ത് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനർസ്ഥാപിച്ചു.എന്നാല്‍ നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഓടിഞ്ഞതിനാല്‍ വൈദ്യുതി ബന്ധം പുനര്‍സ്ഥപിക്കുവാന്‍ വൈകും എന്ന് കെ.എസ്.ഈ.ബി വൃത്തങ്ങള്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.