ശക്തമായ മഴയിൽ വീട് തകർന്നു വീണു.ആളപായമില്ല.
കൊല്ലം പുനലൂർ കാഞ്ഞിരമല ചരുവിള വീട്ടിൽ ലത്തീഫിന്റെ വീട് ആണ് ഇന്നലെ രാത്രി പെയ്ത മഴയിൽ തകർന്നത്.
അടുക്കളയും ചിമ്മിനിയും ചേർന്ന ഭാഗമാണ് തകർന്ന് അയൽപക്കത്തെ കിണറിന്റെ മുകളിൽ പതിച്ചു കിണറും തകർന്നു.സമീപത്തുള്ള ഭിത്തിയും ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയില്‍ ആണ്.അടുക്കള തകര്‍ന്നത് രാത്രിയിൽ ആയതിനാൽ അടുക്കളയിലും കിണർ പരിസരത്തും ആളില്ലാതിരുന്നത് കൊണ്ട് വൻദുരന്തം ഒഴിവായി.
പ്രദേശത്തു മൂന്ന് ദിവസമായി രാത്രി തോറും ശക്തമായ മഴയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ