ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മഴക്കെടുതി ജില്ലയില്‍ നിന്നുള്ള സഹായവസ്തു വിതരണം തുടരുന്നു


പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി ജില്ലയില്‍ നിന്ന് ഇതുവരെ 20 ട്രക്ക് സഹായവസ്തുക്കള്‍ എത്തിക്കാനായി എന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ ടി.എം. വര്‍ഗീസ് സ്മാരക ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന കളക്ഷന്‍ സെന്ററില്‍ നിന്ന് ആറ് ടണ്‍ സാധനങ്ങളാണ് വടക്കന്‍ ജില്ലകളിലേക്ക് കൊണ്ടുപോയത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ലഭ്യമാകുന്ന അവശ്യസാധനങ്ങളുടെ പട്ടിക പ്രകാരമുള്ള വസ്തുക്കളുടെ ശേഖരണമാണ് നിലവില്‍ നടക്കുന്നത്. സാധനങ്ങളുടെ ലിസ്റ്റ് കളക്ഷന്‍ സെന്ററിലും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുക്കുകള്‍, പേന, പെന്‍സില്‍, കുടകള്‍, ഇന്‍സ്ട്രമെന്റ് ബോക്‌സ്, ബാഗുകള്‍,  കുടിവെള്ളം, കുപ്പികള്‍ എന്നിവയാണ് പട്ടികയിലെ പ്രധാന ഇനങ്ങള്‍. സോപ്പ്, വാഷിംഗ്-ലൈം-ബ്ലീച്ചിംഗ് പൗഡര്‍,  മറ്റു ക്ലീനിങ് സാമഗ്രികള്‍, ടൂത്ത് ബ്രഷ്,  പേസ്റ്റ്, ബക്കറ്റ്,  മഗ് എന്നിവയും ആവശ്യമായവയുടെ പട്ടികയിലുണ്ട്.
കളക്ഷന്‍ സെന്ററില്‍ എത്തിക്കുന്ന സാമഗ്രികളില്‍ കാലാവധി കഴിഞ്ഞവ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.    എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്സി  കോര്‍ണറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.