മഴക്കെടുതിയെ
തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍
വീടുകളിലേക്ക് മടങ്ങി തുടങ്ങി. കരുനാഗപ്പള്ളി ക്ലാപ്പന കെ.വി. പ്രയാര്‍
ജി.എച്ച്.എസ്.എസിലെ ക്യാമ്പില്‍ നിന്ന് 26 കുടുംബങ്ങളാണ് തിരികെ പോയത്.
നിലവില്‍
നാല് ക്യാമ്പുകളിലായി 437 കുടുംബങ്ങളിലെ 1159 പേരുണ്ട്. ഇവര്‍ക്കായി എല്ലാ
അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മെഡിക്കല്‍
പരിശോധന നടത്തുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി സൈക്കോ
സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ക്യാമ്പിലേക്ക്
മാവേലി സ്റ്റോറുകള്‍ വഴി പലവ്യഞ്ജന സാധനങ്ങളും പച്ചക്കറി, പഴവര്‍ഗങ്ങള്‍
എന്നിവ ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് ലഭ്യമാക്കുന്നത്. കുട്ടികള്‍ക്കുള്ള
പ്രതിരോധ കുത്തിവയ്പ്പുകളും വിറ്റാമിന്‍ മരുന്നുകളും അങ്കണവാടി
പ്രവര്‍ത്തകര്‍ മുഖേന നല്കുന്നു. ഗര്‍ഭിണികള്‍ക്കും
പെണ്‍കുട്ടികള്‍ക്കുള്ള ഫോളിക് ആസിഡ് ഗുളികകളും വിതരണം ചെയ്യുന്നുണ്ട്.
പുറത്തുനിന്നുള്ള
ഭക്ഷണപദാര്‍ത്ഥങ്ങള്‍ ക്യാമ്പില്‍ അനുവദിക്കുന്നില്ല. വില്ലേജ്
ഓഫീസര്‍മാര്‍ക്കാണ് സുരക്ഷാചുമതല. വെള്ളക്കെട്ട് കുറയുന്നതിന് അനുസൃതമായി
കൂടുതല്‍ പേര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകുമെന്ന് ജില്ലാ കലക്ടര്‍
അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ