
മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടമായവര്‍ക്ക് പകരമുള്ളവ എത്രയും വേഗം വിതരണം ചെയ്യുന്നതിന് നടപടികള്‍ തുടങ്ങിയതായി കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി സി.എം.ഡി. കെ. കാര്‍ത്തിക് അറിയിച്ചു. 2019-20 അധ്യയന വര്‍ഷത്തെ വാല്യം രണ്ട് പാഠപുസ്തക വിതരണം 14 ജില്ലാ ഡിപ്പോകളിലും തുടരുകയാണ്. 27 ശതമാനം പൂര്‍ത്തിയായി. വാല്യം ഒന്ന് സ്കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ നല്‍കിയിരുന്നു.
മൂന്ന് വാല്യങ്ങളിലുമായി ആറു കോടി ഒരു ലക്ഷം പാഠപുസ്തകങ്ങളാണ് ആകെ അച്ചടിക്കേണ്ടത്. രണ്ടാം വാല്യത്തിലുള്ള രണ്ടു കോടി 13 ലക്ഷം പുസ്തകങ്ങളുടെ അച്ചടിയില്‍ 80 ശതമാനവും നിര്‍വഹിച്ചു കഴിഞ്ഞു. ശേഷിക്കുന്നവയുടെ അച്ചടി ഈ മാസവും രണ്ടാം വാല്യത്തിന്റേത് സെപ്തംബറിലും തുടങ്ങും. ലോട്ടറി അച്ചടിയുടെ ഭാഗമായി ഐ. എസ്. ഒ സര്ട്ടിഫിക്കേഷന് നേടാനായി എന്നും എം.ഡി. വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ