ജില്ലാ
ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ടി.എം. വര്‍ഗീസ് ഹാളില്‍ സജ്ജീകരിച്ച
ശേഖരണകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ച വസ്തുക്കളും
എത്തുന്നു. സ്കൂളുകളില്‍ നിന്ന് ശേഖരിച്ച സാമഗ്രികള്‍ അധ്യാപകരുടെ
നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് എത്തിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍,
ക്ലീനിങ് മെറ്റീരിയല്‍സ്, വസ്ത്രങ്ങള്‍ തുടങ്ങി നോട്ട്ബുക്കുകള്‍ അടക്കം
ശേഖരത്തിലുണ്ട്. സ്കൂള്‍ ബസുകളിലാണ് ഇവയെല്ലാം കൊണ്ടുവന്നത്. എന്‍.സി.സി,
സ്കൗട്ട് ആന്റ് ഗൈഡ്സ് തുടങ്ങിയവയിലെ അംഗങ്ങള്‍ ചേര്‍ന്നാണ്
പ്രവര്‍ത്തനം.
ഫാത്തിമ മാതാ കോളേജ്, ഫാത്തിമ മാതാ മെമ്മോറിയല്‍
ട്രെയിനിംഗ് കോളേജ്, ബി.ജെ.എം കോളേജ്, വിമല ഹൃദയ ഹൈസ്കൂള്‍, ടി.കെ.എം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാരിപ്പള്ളി എം.ജി.എം കരുണ
സെന്‍ട്രല്‍ സ്കൂള്‍, എസ്. എം. എച്ച്.എസ്.എസ് കൊട്ടറ, മങ്ങാട് ഹയര്‍
സെക്കന്‍ഡറി സ്കൂള്‍, കൊട്ടിയം എം.എം.എന്‍.എസ്.എസ് കോളേജ്, ചാത്തന്നൂര്‍
എസ്. എന്‍ കോളേജ്, ടി.കെ.ഡി.എം ഗവണ്മെന്റ് വി.എച്ച.്എസ്.ഇ, കൊട്ടാരക്കര
വിദ്യാധിരാജ ട്രെയിനിങ് കോളേജ് തുടങ്ങിയവയും 15 വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നുമുള്ളവയും വടക്കന്‍ ജില്ലകളിലേക്ക്
അയച്ചു.
ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍, അസിസ്റ്റന്റ് കലക്ടര്‍
മാമോനി ഡോലെ എന്നിവരോട് ദുരിതാശ്വാസ പ്രവര്‍ത്തനരീതി വിദ്യാര്‍ഥികള്‍
ചോദിച്ചറിഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 10 ട്രക്ക്
സാധനസാമഗ്രികള്‍ ആണ് ഇതുവരെ പ്രളയബാധിത ജില്ലകളിലേക്ക് അയച്ചത്. സന്നദ്ധ
സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ സമാഹരിക്കുന്ന
സഹായം സെന്ററിലേക്ക് ഇന്നലെയും ധാരാളമായി എത്തിക്കുന്നുണ്ടായിരുന്നു.
റോട്ടറി ക്ലബ് കൊല്ലം മെട്രോ, സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍,
വ്യക്തികള്‍ എന്നിവരും സഹായം എത്തിച്ചു. വിദ്യാര്‍ഥികളായ 500ല്‍ അധികം
പേരാണ് ശേഖരണ കേന്ദ്രത്തില്‍ സേവന സജ്ജരായുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ