കൊട്ടാരക്കര: പ്രവാസി മലയാളിയും പുലമണ്‍ സ്വദേശിയുമായ ഡോ. പി ജോർജിന്റെ വീട്ടിൽ നിന്നും എ.സി, ഫാൻ, സെറ്റി, ഗ്യാസ് അടുപ്പ്, ഗ്യാസ് കുറ്റി എന്നിവയടക്കം ഒരുലക്ഷത്തോളം വില വരുന്ന ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊട്ടാരക്കര ഗാന്ധിമുക്ക്, ധവാൻ നഗർ വീട്ട് നമ്പർ.22 ൽ പൊന്നച്ചൻ മകൻ ബാഷ എന്ന് വിളിക്കുന്ന അജിമോൻ (46), പുലമൺ എസ്.ജി കോളേജിന് സമീപം പാറവിള വീട്ടിൽ മീരാസാഹിബ് മകൻ സുധീർ (44) എന്നിവരാണ് അറസ്റ്റിലായത്. വീട് സൂക്ഷിക്കാനായി ജോലിക്കാരനെ ഏല്പിച്ച ശേഷം പ്രവാസിയും കുടുംബവും അമേരിക്കയിൽ താമസമാണ്. സംഭവശേഷം പോലീസ് അന്വേഷിച്ചു വരികയായിരുന്ന പ്രതികളെ ബഹു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി നിസാമുദ്ദിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ശിവപ്രകാശ് എസ്.ഐ മാരായ രാജീവ്, സാബുജി എം.എ, എസ്.സി.പി.ഓമാരായ സലിൽ, സുനിൽ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഓ രാധാകൃഷ്ണ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ