
ഒറ്റപ്പെടുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും ഏകാന്തതയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ മദര്‍തെരേസ ജീവകാരൂണ്യപ്രവര്ത്തകര്ക്ക് ഒരു മുഖമായിരുന്നു എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് കെ.പി.സജിനാഥ് അഭിപ്രായപ്പെട്ടു. പങ്കുവയ്ക്കലിന്റെ സ്നേഹം ഏറെ നമ്മുടെ സമൂഹത്തിന് നല്കിയ മഹതിയാണ് മദര്തെരേസയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മദര്‍തെരേസയുടെ 109-ാം ജന്മദിനാഘോഷം സ്നേഹതീരത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് എസ്. ഡിക്രൂസ് മുഖ്യാതിഥി ആയിരുന്നു. എ.സജീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസിലിന്, പി.ശ്രീദേവിയമ്മ, സുജാത, ആശാ ബിജു, സലീം സൈനുദീന്‍, അഡ്വ.വിജയമോഹന്, പാര്‍വ്വതി, മേഴ്സി, എ.എ.വാഹിദ് എന്നിവര്‍ സംസാരിച്ചു. തുടർന്ന് അന്തേവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ