ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നഗരസഭയുടെ അന്യായമായ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് രാവിലെ 10ന് ജനജാഗ്രത സദസ് നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ചു


പുനലൂര്‍:നഗരസഭയുടെ അന്യായമായ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച്  രാവിലെ 10ന് ജനജാഗ്രത സദസ് നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ചു
ജില്ലയിൽ മറ്റൊരിടത്തും ഇല്ലാത്ത തരത്തിൽ കെട്ടിട നികുതി വർദ്ധിപ്പിച്ച പുനലൂർ നഗരസഭ കേരളത്തിൽ തന്നെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമാണെന്ന് ഭരണാധികാരികൾ ഓർമ്മയിൽ വയ്ക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ. സർക്കാർ ഉത്തരവുകളെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് ഭരണ നേതൃത്വത്തിന്റെ ധൂർത്തിന് പണം കണ്ടെത്താൻ വേണ്ടി ജനങ്ങളോട് ഷൈലോക്കുമാരെ പോലെയാണ് ഇവർ പെരുമാറുന്നത്. 660 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി ഒഴിവാക്കി നൽകിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവിനെ അട്ടിമറിക്കുന്നതിനെ കോൺഗ്രസ് നേതൃത്വം എന്ത് വില കൊടുത്തും എതിർക്കും.  പുനലൂർ നഗരസഭയിലെ കെട്ടിട നികുതി പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വെസ്റ്റ് സെൻട്രൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പുനലൂരിൽ നികുതി പരിഷ്ക്കരണം നടത്തിയത്  അശാസത്രീയമായിട്ടാണെന്നും സർക്കാർ ഉത്തരവിന് വിരുദ്ധമായി നികുതി പിരിക്കാൻ തയ്യാറായാൽ മുഴുവൻ നികുതിദായകരമായി നഗരസഭയിലെത്തി പ്രതിഷേധിക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സാബു അലക്സ് അദ്ധ്യക്ഷനായി. കെ.പി.സി.സി ഉപാധ്യക്ഷൻ ഭാരതീപുരം ശശി, മുൻ എം.എൽ.എ പുനലൂർ മധു, നെൽസൺ സെബാസ്റ്റ്യൻ, സഞ്ചു ബുഖാരി, ജി.ജയപ്രകാശ്, കെ.സുകുമാരൻ, അബ്ദുൾ റഹിം എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.