ദേശീയപാത
വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ആക്ഷേപങ്ങളും പരാതികളും
സ്വീകരിക്കുന്നതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയായി എന്ന് എന്‍.
എച്ച്. സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്. സുമീതന്‍ പിള്ള അറിയിച്ചു.
ജൂലൈ 23 മുതല്‍ ലഭ്യമായ പരാതികളാണ് പരിഗണിച്ചത്. രണ്ടാം ഘട്ടം ഓഗസ്റ്റ്
എട്ട് മുതല്‍ 12 വരെ (10 ഒഴികെ) നടത്തും. തുടര്‍ന്ന് 17നും ഹിയറിംഗ്
ഉണ്ടാകും. ജൂലൈ 23ന് ശേഷം ലഭിച്ച പരാതികളാണ് ഈ ഘട്ടത്തില്‍ പരിഗണിക്കുക.
അലൈന്മെന്റ്
സംബന്ധിച്ചും വിപണി മൂല്യം ആവശ്യപ്പെട്ടുമുള്ള പരാതികളാണ് കൂടുതലായി
എത്തിയത്. ഇവ പരിശോധിച്ച് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നിയമാനുസൃത
തുടര്‍നടപടികള്‍ സ്വീകരിച്ച് സ്ഥലം ഏറ്റെടുപ്പ് ത്വരിതപ്പെടുത്തും. ഓച്ചിറ,
കുലശേഖരപുരം, ആദിനാട് എന്നീ വില്ലേജുകളിലെ 3 ഡി വിജ്ഞാപന പ്രകാരം
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള രേഖകളുടെ പരിശോധനയും തുടങ്ങി.
രണ്ടാം ഘട്ട ഹിയറിംഗ് ഇപ്രകാരം -
എട്ടിന്
ചാത്തന്നൂര്‍, ഒമ്പതിനും 17നും വടക്കേവിള, 11ന് കാവനാട്, 12ന്
കരുനാഗപ്പള്ളി. അതത് സ്പെഷ്യല്‍ തഹസില്‍ദാര്‍ കാര്യാലയങ്ങളിലാണ് ഹിയറിംഗ്.
നോട്ടീസ് ലഭിച്ചവര്‍ക്ക് പങ്കെടുക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ