ദേശീയപാത
വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളില്‍ അതിവേഗം തീര്‍പ്പു
കല്‍പ്പിക്കുമെന്ന് എന്‍.എച്ച്. സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്.
സുമീതന്‍പിള്ള. കാവനാട് സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തില്‍ നടത്തിയ
ഹിയറിംഗിലാണ് പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് നിയമ പ്രകാരമുള്ള
തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനം. പരാതി പരിഹാരം
ത്വരിതപ്പെടുത്തി സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇന്ത്യന്‍
റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡപ്രകാരമാണ് അലൈന്മെന്റ്
നിശ്ചയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി.
48 പരാതികള്‍ പരിഗണിച്ചു.
അലൈന്മെന്റ് വ്യത്യാസം സംബന്ധിച്ചായിരുന്നു കൂടുതല്‍ പരാതികള്‍. ഭൂമി
ഏറ്റടുക്കുന്നതിന് നിലവിലുള്ള കല്ലില്‍ നിന്ന് നിശ്ചിത സ്ഥലങ്ങളില്‍ ഒരു
മീറ്റര്‍ വരെ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചാല്‍ വീടുകള്‍,
വാണിജ്യ സമുച്ചയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാമെന്നും
അതുവഴി നഷ്ടപരിഹാരത്തുകയുടെ തോത് കുറയ്ക്കാനാകുമെന്നുമായിരുന്നു
പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കന്നേറ്റി പാലം മുതല്‍ നീണ്ടകര
വരെയുള്ളവരുടെ പരാതികളാണ് പരിഗണിച്ചത്. കന്നേറ്റി പാലം മുതല്‍ ഓച്ചിറ
വരെയുള്ളവരുടെ ഹിയറിംഗ് ഇന്ന് (ജൂലൈ 2) രാവിലെ 10.30 മുതല്‍ കരുനാഗപ്പള്ളി
സ്പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ നടത്തും.
തഹസീല്‍ദാര്‍ ഉഷാകുമാരി, ഉദ്യോഗസ്ഥരായ സുജമേരി, സിന്ധു, ബിന്ദു, ജിബി സി. മാത്യു, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ