ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദേശീയപാത വികസനം; ഹിയറിംഗ് പൂര്‍ത്തിയായി


ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജില്ലാതല ഹിയറിംഗ് പൂര്‍ത്തിയായി. 1045 ആക്ഷേപങ്ങളാണ് പരിഗണിച്ചത്. 998 പേര്‍ രേഖകള്‍ ഹാജരാക്കി പങ്കെടുത്തു. മൂന്ന്(സി) പ്രകാരം ആക്ഷേപങ്ങള്‍ ഹാജരാക്കിയവര്‍ക്ക് കാവനാട്      സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിലായിരുന്നു ഹിയറിംഗ്.
ലഭിച്ച പരാതികളില്‍ കൂടുതലും അലൈന്‍മെന്റ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ളവയായിരുന്നു. അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍വരെ അലൈന്‍മെന്റ് മാറ്റിയാല്‍ താമസ കെട്ടിടവും കടകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏറ്റെടുത്ത് കഴിഞ്ഞ് ബാക്കിവരുന്ന ഭൂമിയില്‍ ഉപാധിരഹിത നിര്‍മാണം അനുവദിക്കണം, പുനരധിവാസ പാക്കേജ് നടപ്പിലാക്കണം, നഷ്ടപരിഹാരം ഒന്നായി ലഭ്യമാക്കണം, ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിച്ചു.
നഷ്ടപരിഹാര തുകയില്‍ നിന്നും ആദായ നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്നും കെട്ടിടങ്ങളുടെ നഷ്ടപരിഹാരം, കെട്ടിടങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ബാക്കിവരുന്ന കെട്ടിടങ്ങള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ഭൂമി ഏറ്റെടുക്കലിന് ശേഷം അവശേഷിക്കുന്ന ഭൂമി കൂടി ഏറ്റെടുത്ത് അക്വിസിഷന്‍ നടപടി പൂര്‍ത്തിയാക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
ഐസ് ഫാക്ടറി, തിയറ്റേര്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പൂര്‍ണമായും ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണം. പോസ്റ്റ് ഓഫീസിന് പകരം ഭൂമി അനുവദിച്ച് നല്‍കണം. പോരൂര്‍കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഖബര്‍സ്ഥാന്‍ നീക്കം ചെയ്യരുതെന്നും വഖഫ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷേപം ബോധിപ്പിച്ചിട്ടുണ്ട്
സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുമീതന്‍പിള്ളയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ തഹസീര്‍ദാര്‍മാരായ എം. ഉഷാകുമാരി, അനില്‍കുമാര്‍, വിപിന്‍കുമാര്‍, സജീദ് എന്നിവരാണ് ഹിയറിംഗ് നടത്തിയത്. സുജാമേരി, സിന്ധു, അശോകന്‍, ഷെറിന്‍, അഭിലാഷ് എന്നിവരും പങ്കെടുത്തു.
ഭൂമി വിട്ടുനല്‍കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സമയബന്ധിതമായി സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.