ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്


ബുദ്ധമതസ്ഥര്‍ക്ക്  ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍  സൗജന്യമായി സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കമ്മീഷന്‍ അംഗം അഡ്വ മുഹമ്മദ് ഫൈസലിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍  പ്രബുദ്ധ ബുദ്ധ ഭാരത് മെഡിറ്റേഷന്‍ സെന്റര്‍ പ്രതിനിധി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. വില്ലേജ് ഓഫീസുകളില്‍ നിന്നും ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ്  ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുക, സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
മുസ്ലിം മഹലില്‍ അംഗത്വം അനുവദിക്കുന്നതിനായി  ഒരു സ്ത്രീ സമര്‍പ്പിച്ച പരാതി സെപ്തംബര്‍ 24ന് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. ഇതിനായി മഹല്‍  കമ്മിറ്റി അംഗങ്ങളെയും കൂടി പങ്കെടുപ്പിക്കാന്‍ കമ്മിറ്റി വൈസ് പ്രസിഡന്റിന്  കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആകെ 14 കേസുകള്‍ പരിഗണിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.