ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇടമണ്‍ കമ്പനിക്കടയില്‍ റവന്യു വക ഓട അടച്ചു സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടു...

ഇടമണ്‍ കമ്പനിക്കടയില്‍ റവന്യു വക ഓട അടച്ചു സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തിയതിനാല്‍ പ്രളയ സമയത്ത് വെള്ളം നിറഞ്ഞു അയല്‍വാസിയുടെ മതില്‍ തകര്‍ത്ത് പ്രളയജലം സമീപ വാസികളുടെ വീടിനുള്ളിലും കക്കൂസിലും വെള്ളം കയറി.സമീപവാസികള്‍ ദുരിതത്തില്‍.ഒരു ചെറിയ മഴ പെയ്താല്‍ പോലും ഭീതിയില്‍ ആണ് ഈ വീട്ടുകാര്‍. റവന്യു അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും പരാതി. തെന്മല പഞ്ചായത്തില്‍ ഇടമണ്‍ വില്ലേജില്‍ താമസക്കാരനായ മോഹന്‍ രാജ്,കമ്പനിക്കട ജോ ഭവനില്‍ ലിസി, ഗ്രീന്‍ വില്ലയില്‍ ഷൌക്കത്ത് ,ആനിക്കാപറമ്പില്‍ രാജു എന്നിവരാണ് പരാതിക്കാർ. ദേശീയപാതയില്‍ നിന്നും ആരംഭിച്ചു കമ്പനിക്കടയിൽ പുരയിടങ്ങളിൽ കൂടി ഇടതുകര കനാല്‍ ക്രോസ് ചെയ്തു പോകുന്ന ഓടയുടെ ഒരു ഭാഗം സമീപത്തുള്ള രണ്ട് സ്ഥലമുടമകളായ ഇരവിപുരം തോട്ടത്തില്‍ വീട്ടില്‍ ബൈജു,ഇടമണ്‍ മുല്ലക്കല്‍ ഹൌസില്‍ മോഹന്‍ലാല്‍ ഉണ്ണി എന്നിവര്‍ ഓട കെട്ടി അടച്ചു മതില്‍ കെട്ടി കൈവശപ്പെടുത്തിയതായി തെന്മല ഗ്രാമ പഞ്ചായത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് ദേശീയപതാ വിഭാഗത്തിനും റവന്യു വകുപ്പിനും കയ്യേറ്റം സ്ഥിരീകരിച്ചു തെന്മല ഗ്രാമപഞ്ചായത്ത് കത്ത്‌ നല്‍കിയെങ്കിലും എതിര്‍കക്ഷികള്‍ രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്നതായും ആക്ഷേപം ഉണ്ട്
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.