ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിമുക്തി പദ്ധതി ഓണക്കാലം ലഹരി മുക്തമാക്കാന്‍ സംയുക്ത റെയ്ഡുകള്‍ - മന്ത്രി കെ രാജു


വരുന്ന ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണം, അനധികൃത മദ്യ വില്പന, മയക്കുമരുന്നുകളുടെ ഉപഭോഗം എന്നിവ തടയുന്നതിന് എക്‌സൈസ്-പോലീസ് സംയുക്ത റെയ്ഡുകള്‍ക്ക് മന്ത്രി കെ രാജു നിര്‍ദേശം നല്‍കി. കലക്‌ട്രേറ്റില്‍ നടന്ന വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി വസ്തുക്കള്‍ അതിര്‍ത്തി കടന്ന് എത്തുന്നത് തടയുന്നതിന് ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. അന്തര്‍ സംസ്ഥാന ട്രെയിനുകള്‍, ബസുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയും പരിശോധിക്കും. ലഹരി വസ്തുക്കളുടെ വിപണനം സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണം.
വാര്‍ഡ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള വിമുക്തി കമ്മിറ്റികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പ്പറേഷന് 75000 രൂപയും മുനിസിപ്പാലികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും 25000 രൂപ വീതവും അനുവദിച്ചിരുന്നു. ഇതിന്റെ വിനിയോഗം സമയബന്ധിതമായി നടപ്പാക്കണം. 2016-17, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ ഈ ഇനത്തില്‍ അനുവദിച്ച തുകയുടെ ഉപയുക്തതാ സാക്ഷ്യപത്രം സമര്‍പ്പിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ നല്‍കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുകയില നിരോധന മേഖല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദ്യാലയ മേധാവികള്‍ ഉറപ്പാക്കണം. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസുകള്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഗ്രന്ഥശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന്  അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ നാളിതുവരെ എഴുന്നൂറോളം ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ചതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോണ്‍, അസിസ്റ്റന്റ് കമ്മീഷണര്‍ താജുദ്ദീന്‍ കുട്ടി, വിവിധ വകുപ്പ് മേധാവികള്‍, വിമുക്തി ജില്ലാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.