കൊല്ലം
സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററില്‍ ഒരു ക്ലാസ്മുറി അധികമായി നല്കി സൗകര്യം വര്‍ധിപ്പിക്കുമെന്ന് ജില്ലാ
കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. സെന്റര്‍ ഒഴിവാക്കുമെന്ന വാര്‍ത്തയെ
തുടര്‍ന്ന് ഇവിടം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.
നിലവില്‍
ഇവിടെ സ്ഥലപരിമിതിയുണ്ട്. അതു പരിഗണിച്ചാണ് ഒഴിഞ്ഞു കിടക്കുന്ന ഒരു
ക്ലാസ്മുറി കൂടി ഉപയോഗപ്പെടുത്തുക. നടപടി സ്വീകരിക്കാന്‍ ജില്ലാ
വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.
അധ്യാപര്‍ക്കും മറ്റ്
ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് നല്‍കും. നിലവിലുള്ള സ്കൂള്പഠനത്തെ
ബാധിക്കാത്ത തരത്തിലായിരിക്കും പുതിയ ക്രമീകരണം. കോര്പ്പറേഷന് പദ്ധതി
പ്രകാരം മുളങ്കാടകം സ്കൂളില്‍ കെട്ടിടം സജ്ജീകരിച്ച് സ്ഥിരം സെന്റര്‍
പ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ