ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പനി: ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങും

പകര്‍ച്ചരോഗ പ്രതിരോധം ലക്ഷ്യമാക്കി ജില്ലാ-താലൂക്കുതല ആശുപത്രികളില്‍ പനി-ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും. എലിപ്പനി നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തി പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഡി എം ഒ ഡോ. വി.വി.ഷേര്‍ളി വ്യക്തമാക്കി.
കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലും സംവിധാനം ഏര്‍പ്പെടുത്തി. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളുടെ ചികിത്സാ മാര്‍ഗരേഖ ആരോഗ്യ വിദഗ്ധര്‍ക്ക് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പരിചയപ്പെടുത്തി.
സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് ഓഗസ്റ്റ് 21ന് സമാന പരിശീലനം നല്‍കുമെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ. ആര്‍.സന്ധ്യ അറിയിച്ചു. എല്ലാ ആശുപത്രികളിലും അവശ്യമരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി. പ്രളയബാധിത മേഖലകളില്‍ ശുചീകരണത്തിനായി ബ്ലീച്ചിംഗ് പൗഡര്‍ നല്‍കി.
ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍  സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടണമെന്നും ഡി എം ഒ അറിയിച്ചു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.