
കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതായി ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ മാറിയ പശ്ചാത്തലത്തിലാണ് നിരോധന ഉത്തരവ് പിന്‍വലിച്ചത്.
എന്നാല്‍ കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി എവിടെയെങ്കിലും ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ വേണ്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജില്ലാ ജിയോളജിസ്റ്റിനോടും തഹസില്‍ദാര്‍മാരോടും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ