ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മഴ കനത്താൽ കുന്നിക്കോട് പച്ചിലമല നിവാസികൾ മാറി താമസിക്കണമെന്ന് റവന്യൂ അധികൃതരുടെ മുന്നറിയിപ്പ്.

കുന്നിക്കോട്: മഴ കനത്താൽ കുന്നിക്കോട് പച്ചിലമല നിവാസികൾ മാറി താമസിക്കണമെന്ന് റവന്യൂ അധികൃതരുടെ മുന്നറിയിപ്പ്. പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകിയത്.
എന്നാൽ നിലവിലെ അവസ്ഥയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുൻകരുതൽ എന്ന നിലയ്ക്ക് സ്ഥലം നിരീക്ഷിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതാണെന്നും വില്ലേജ് ഓഫീസർ ജാസിം അറിയിച്ചു. ചൊവ്വാഴ്ചയാണ് റവന്യൂ അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് താമസക്കാരോട് കാര്യങ്ങൾ വിശദീകരിച്ചത്.
അഞ്ചുവർഷം മുമ്പുള്ള കാലവർഷത്തിൽ പച്ചിലമലയിൽ നേരിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ജിയോളജി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഉരുൾപൊട്ടലിന്റെ പ്രാഥമികലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. പച്ചിലമലയുടെ അടിവാരത്തുള്ളവരും ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്‌. അടിയന്തര സാഹചര്യം ഉണ്ടായാൽ കുന്നിക്കോട് ടൗൺ എൽ.പി.എസ്. കേന്ദ്രീകരിച്ച് ക്യാമ്പ് തുറക്കുമെന്നും വില്ലേജ് ഓഫീസർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.