പിതാവിന്റെ മരണശേഷം രണ്ടാനച്ഛനോടും മാതാവിനോടുമൊപ്പം കഴിഞ്ഞു
വന്നിരുന്ന ബാലികയെ രണ്ടാനച്ഛന്റെ അടുത്ത ബന്ധു നിരന്തരമായി ലൈംഗികമായി
പീഡിപ്പിച്ചു വന്നതിനെ തുടര്‍ന്ന് പത്തനാപുരം പോലീസ് ക്രൈം നമ്പര്‍ 761/2016 ആയി
രജിസ്റ്റര്‍ ചെയ്ത കേസില്‍ കടയ്ക്കല്‍ വില്ലേജില്‍ ദേവീക്ഷേത്രത്തിന് സമീപം
അനില്‍ ഭവനില്‍ നിന്നും പിറവന്തൂര്‍ വില്ലേജില്‍ കനാല്‍ പുറമ്പോക്ക് ഐശ്വര്യ
വിലാസത്തില്‍ അനി (35)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ്
(പോക്സോ) കോടതി ജഡ്ജി ഇ. ബൈജു ശിക്ഷി ച്ചത്.
14.05.2016-ന് ആയിരുന്ന കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പിതാവ്
മരണപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് കഴിഞ്ഞു വരവെ
രണ്ടാനച്ഛന്റെ വീട്ടില്‍ വച്ചായിരുന്നു ബന്ധുവായ പ്രതി പെണ്‍കുട്ടിയെ ആദ്യമായി
പീഡിപ്പിക്കുന്നത്. തുടര്‍ന്നും പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും
ആ വിവരം അയല്‍വാസിയായ വീട്ട1/2 വഴി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയാ
യിരുന്നു. ഒരാള്‍ പെണ്‍കുട്ടിയെ ഒന്നിലധികം പ്രാവശ്യം ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയതിന് പോക്സോ നിയമം 5 (1), 6 എന്നീ വകുപ്പുകള്‍ പ്രകാരമാണ്
പ്രതിയെ പത്ത് വര്‍ഷം കഠിന തടവിനും 5,00,000/ രൂപ പിഴയും ഒടുക്കുന്നതിന്
ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം വെറും തടവിനും ശിക്ഷ വിധിച്ചു.
വിചാരണ വേളയില്‍ പെണ്‍കുട്ടിയുടെ മാതാവും രണ്ടാനച്ഛനും പ്രതിഭാഗത്തേക്ക് കൂറു മാ റിയെങ്കില് കൂടിപ്പോലും പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും പ്രോസിക്യൂഷന് ഭാഗ ത്തു നിന്നും 20 സാക്ഷികളേയും 15 റിക്കാര്‍ഡുകളും തെളിവില്‍ സ്വീകരിച്ച കോടതി വിധിന്യായ ത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിക്ടിം
കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കുട്ടിയുടെ പുനരധിവാസത്തിന്
നല്‍കണമെന്നും ക്രിമിനല്‍ നടപടി നിയമം 357 A (3) വകുപ്പും പ്രകാരം ഉത്തരവാ യി
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. സുഹോത്രന്
കോടതിയില്‍ ഹാജരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ