ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിജയ മാതൃകയായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും വരുമാനം


പ്ലാസ്റ്റിക് മാലിന്യം എങ്ങനെ സംസ്‌കരിക്കാമെന്നും അതില്‍ നിന്ന് എത്രമാത്രം വരുമാനം നേടാമെന്നും തെളിയിക്കുകയാണ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്. ജില്ലയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക്ക് സംസ്‌കരണ ശാലകളില്‍ ഒന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും വരുമാനം കണ്ടെത്തിയ ആദ്യ സംവിധാനവുമാണിത്.
ഇതുവരെ ആറ് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ ശേഖരിച്ചത്. പുനരുപയോഗപ്രദമായ ഒന്നര ടണ്‍ തരംതിരിച്ച് ബെയില്‍ ചെയ്തു തമിഴ്‌നാട്ടിലേയും ഗുജറാത്തിലേയും പ്ലാസ്റ്റിക് നിര്‍മാണ കമ്പനികള്‍ക്ക് കൈമാറി.  ബാക്കിയുള്ളവ പൊടിച്ച്  റോഡ് ടാറിങ്ങിനായി  പൊതുമരാമത്ത് വകുപ്പിനും നല്‍കി.
പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, അവയുടെ അടപ്പുകള്‍, പേനകള്‍,  വളകള്‍, മെറ്റാലിക് വസ്തുക്കള്‍, ടാബ്ലെറ്റ് കവറുകള്‍, മെറ്റാലിക്ക് അടപ്പുകള്‍ എന്നിങ്ങനെ    12 ഇനങ്ങളിലായാണ് മാലിന്യങ്ങള്‍ തരംതിരിക്കുന്നത്.  ജലാംശം ഇല്ലാതെയാണ് ഇവ ശേഖരിക്കുന്നത്. ജൈവമാലിന്യങ്ങള്‍  ഒഴിവാക്കുന്നതില്‍ പ്രത്യേകം നിഷ്‌കര്‍ഷയുമുണ്ട്.
പ്ലാസ്റ്റിക്കിന്റെ സാന്ദ്രത,  ഗുണനിലവാരം എന്നിവ കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്. ഏറ്റവും കട്ടി കുറഞ്ഞതിന് കിലോക്ക് അഞ്ചു രൂപയും ഗുണനിലവാരമുള്ള പ്ലാസ്റ്റിക്കിന് 17 രൂപയും ലഭിക്കുന്നു. വീടുകളില്‍  നിന്ന് ഹരിത കര്‍മ്മസേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്  മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ നാല് തൊഴിലാളികളെ നിയോഗിച്ചിട്ടുമുണ്ട്.
ക്ലീന്‍ കേരള കമ്പനിക്കാണ് സംസ്‌കരണശാലയുടെ  നടത്തിപ്പ് ചുമതല. ഇതുവരെ 75,000 രൂപ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ അറിയിച്ചു. ഈ തുക തൊഴിലാളികളുടെ ശമ്പളത്തിനും ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായാണ് ചെലവഴിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകള്‍, ചിറ്റുമല, മുഖത്തല, ശാസ്താംകോട്ട, വെട്ടിക്കവല ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇവിടെ എത്തിക്കുന്നുണ്ട്. യൂണിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് ആറു മാസമായി. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യത കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം സഹായകമായെന്ന് ക്ലീന്‍ കേരള കമ്പനി സോണല്‍ അസിസ്റ്റന്റ് മാനേജര്‍ നസീം ഷാ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.