''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം ഉറപ്പാക്കാന്‍ 5000 കോടി : മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ


പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി 5000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പെരിനാട് ഗ്രാമപഞ്ചായത്തില്‍ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആശ്രയ ഭക്ഷണ കിറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജനക്ഷേമ പദ്ധതികളുടെ നിര്‍വഹണത്തിലൂടെയാണ് സര്‍ക്കാര്‍ എല്ലാവരാലും അംഗീകരിക്കപ്പെടുന്നത്. അങ്കണവാടികളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി മികച്ച ആരോഗ്യം , ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയാണ്. ഉന്നത നിലവാരമുള്ള പഠനരീതികളും പാഠ്യേതര പ്രവര്‍ത്തനങ്ങളും പരിചയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനാണ് പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ആധുനീകരിക്കുന്നത്.
ആശ്രയ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുക വഴി സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനാകുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയാകുന്ന ജാഗ്രത സമിതി, വൃദ്ധ പരിചരണത്തിനുള്ള പകല്‍വീട്, ഭിന്നശേഷിക്കാര്‍ക്കായി ബഡ്‌സ് സ്‌കൂള്‍, റീഹാബിലിറ്റേഷന്‍ സെന്റര്‍, ജെന്‍ഡര്‍ ഡെസ്‌ക് തുടങ്ങിയ പദ്ധതികളുടെ നിര്‍വഹണത്തിലൂടെ പെരിനാട് പഞ്ചായത്ത് മികവ് പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ അഭിനന്ദനം അറിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ശിശു വികസന പദ്ധതിയുടെ ഭാഗമായി 32 അംഗനവാടികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പതിനേഴാം വാര്‍ഡിലെ മുപ്പത്തിരണ്ടാം നമ്പര്‍ അംഗനവാടിക്കാണ് 10 ലക്ഷം രൂപ നല്‍കി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 168 കുടുംബങ്ങളെയാണ് ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാസം തോറും ഭക്ഷണ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ഗീത സ്വാഗതമാശംസിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിത്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ. രാജശേഖരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശ്രീദേവി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. പ്രസന്നകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീകുമാരി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എല്‍. സജികുമാര്‍, സി.ഡി. പി. ഒ കവിത, വാര്‍ഡ് അംഗങ്ങളായ വി. മനോജ്, ലെറ്റസ് ജെറോം, ബി മണിയമ്മ എന്നിവരും സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.