ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍

കണ്ടന്റ് ക്രിയേഷന്‍ മത്സരം
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ് ജില്ലയിലെ വിവിധ കലാലയങ്ങളിലെ ബിരുദതലം മുതലുള്ള വിദ്യാര്‍ഥികള്‍ക്കായി കണ്ടന്റ് ക്രിയേഷന്‍ മത്സരം നടത്തും. ജില്ലാ ഐ സി ഡി എസ് സെല്‍ രൂപീകരിച്ച വാട്‌സ് ആപ് ഗ്രൂപ്പിലാണ് മത്സരം.
മുലയൂട്ടലിന്റെ പ്രാധാന്യം, 2019 ലോക മൂലയൂട്ടല്‍ വാരാചരണത്തിന്റെ സന്ദേശം എന്നിവ ഉള്‍ക്കൊള്ളുന്ന രചനകള്‍ (20 വാക്കിനുള്ളില്‍), അടിക്കുറിപ്പോട് കൂടിയ ചിത്രങ്ങള്‍ എന്നിവയാണ് പരിഗണിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനകം രചനകള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം. ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിന് മത്സരാര്‍ത്ഥികള്‍ പേരും പഠിക്കുന്ന കോഴ്‌സും വാട്‌സ് ആപ് മൊബൈല്‍ നമ്പരും 9400910956 നമ്പരിലേക്ക് എസ് എം എസ് ചെയ്യണം. വിശദ വിവരങ്ങള്‍ ഗ്രൂപ്പില്‍ ലഭിക്കും.

ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
വ്യവസായ വകുപ്പിന്റെ ഡെവലപ്പ്‌മെന്റ് പ്ലോട്ടുകളിലെ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  2019-20 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ പ്ലോട്ടുകളില്‍ ഒഴിവു വരാന്‍ സാധ്യതയുള്ള ഡെവലപ്പ്‌മെന്റ് പ്ലോട്ടുകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം.  5900 രൂപ അപേക്ഷാ ഫീസായി 6885-800-98 ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കി industrieskerala.gov.in  വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷയോടൊപ്പം പദ്ധതി രേഖയും സമര്‍പ്പിക്കണം.  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 30. വിശദ വിവരങ്ങള്‍ 0474 - 2748395 നമ്പരില്‍ ലഭിക്കും. ഇ-മെയില്‍ വിലാസം -  dickollam@gmail.com   

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്
കെല്‍ട്രോണ്‍ വഴുതക്കാട് നോളജ് സെന്ററില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഓഗസ്റ്റ് 30 വരെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in  വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭിക്കും. വിശദവിവരങ്ങള്‍ 0471-2325154/4016555 എന്നീ ഫോണ്‍ നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 123/2017) തസ്തികയുടെയും എന്‍ സി സി/സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (കാറ്റഗറി നമ്പര്‍ 209/2016) തസ്തികയുടെയും സാധ്യതാ പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.

കമ്പ്യൂട്ടര്‍ കോഴ്‌സ്
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കൊല്ലം മേഖലാ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകള്‍ ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. ഡിഗ്രി ജയിച്ചവര്‍ക്കുള്ള പി.ജി.ഡി.സി.എ, എസ് എസ് എല്‍ സി ജയിച്ചവര്‍ക്കുള്ള ഡി സി എ, ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, പ്ലസ് ടു ജയിച്ചവര്‍ക്കുള്ള ഡി.സി.എ(എസ്) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0474-2970780, 9447399199 നമ്പരുകളില്‍ ലഭിക്കും.

മൊബിലൈസേഷന്‍ ക്യാമ്പ് ഓഗസ്റ്റ് ആറിന്

ഗ്രാമീണ മേഖലയിലുള്ളവര്‍ക്കായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതിയായ ദീന്‍ദയാല്‍ ഉപധ്യായ ഗ്രാമീണ കൗശല്യ യോചന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ആപ് ഡെവലപ്പര്‍, ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ എന്നീ റസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ ചേരേണ്ടവര്‍ ഓഗസ്റ്റ് ആറിന് രാവിലെ 10ന് കൊട്ടാരക്കര നാഥന്‍ പ്ലാസയില്‍ നടക്കുന്ന മൊബിലൈസേഷന് നേരിട്ട് ഹാജരാകണം. പ്ലസ് ടൂവും അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് മൊബൈല്‍ ആപ് ഡെവലപ്പര്‍ കോഴ്‌സിനും ബിരുദവും അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോഴ്‌സിനും ചേരാം.
തിരുവനന്തപുരം കാട്ടാക്കട റസിഡന്‍ഷ്യല്‍ പരിശീലന സ്ഥാപനത്തില്‍ ഈ മാസം ക്ലാസ് ആരംഭിക്കും. ന്യൂനപക്ഷവിഭാഗക്കാര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ  വിവരങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷനിലും 9744412219, 9846149716 എന്നീ നമ്പരുകളിലും ലഭിക്കും.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ വിവിധ പരിശീലന പരിപാടികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത് വിതരണം ചെയ്യുന്നതിനും ഇനങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനും സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും പ്രതേ്യകം ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലും 0474-2795017 നമ്പരിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.