ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പ്‌ 3-8-2019

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുതിയ കെട്ടിടത്തില്‍
പരവൂര്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന പരവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ (ജൂലൈ 5) മുതല്‍ പരവൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ ബി.എസ് ടവര്‍ എന്ന സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.

കെട്ടിട നിര്‍മാണം: പരാതികള്‍ പരിഹരിച്ച് ജില്ലാ അദാലത്ത് ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിര്‍മാണ അനുമതി, നമ്പറിംഗ്, റഗുലറൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 560 അപേക്ഷകള്‍ പരിഗണിച്ചു. 54 എണ്ണം തീര്‍പ്പാക്കി.
457 അപേക്ഷകളില്‍ അപാകത പരിഹരിച്ച് നല്‍കുന്ന മുറയ്ക്ക് അനുമതി നല്‍കുന്നതിന് ഉത്തരവായി. 2011 ലെ പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ലംഘനം, കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220(ബി) യുടെ ലംഘനം, സി ആര്‍ സെഡ് നിയമലംഘനം എന്നിവ കാരണം അദാലത്തില്‍ പരിഹരിക്കാന്‍ പറ്റാത്ത 49 അപേക്ഷകള്‍ നിരസിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, ആര്‍ ഡി ഒ മാരുടെ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി പ്രൊമോട്ടര്‍; അപേക്ഷിക്കാംജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്
പറേഷനിലെ പട്ടികജാതി  വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും കോര്‍പ്പറേഷനില്‍ അഞ്ചും വീതമാണ് ഒഴിവുകള്‍.
അപേക്ഷകര്‍ ബിരുദധാരികളോ ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവരോ ആയിരിക്കണം.  ബിരുദാനന്തര ബിരുദം, ബി.എഡ്, എം.എ സോഷ്യോളജി, എം.എസ്.ഡബ്ലൂ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.  
ജില്ലാതലത്തില്‍ 20 ശതമാനം ഒഴിവുകള്‍ പ്ലസ്-ടൂ പൂര്‍ത്തിയാകുകയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സാമൂഹ്യപ്രവര്‍ത്തന പരിചയം നേടുകയും ചെയ്തിട്ടുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
2019 ജനുവരി ഒന്നിന് മുമ്പായി 40 വയസ് പൂര്‍ത്തീകരിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.  ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കും നിയമിക്കപ്പെടുന്ന പ്രൊമോട്ടര്‍മാര്‍ അതത് പ്രദേശത്ത് സ്ഥിരതാമസമുള്ളവരായിരിക്കണം.  എന്നാല്‍ യോഗ്യരായവരുടെ അഭാവത്തില്‍ സമീപ പ്രദേശങ്ങളിലുള്ളവരേയും പരിഗണിക്കും.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ കിര്‍ട്ടാര്‍ഡ്‌സ് മുഖേന നടത്തുന്ന അഞ്ച് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം.
ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന  സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ  2019 ഓഗസ്റ്റ് 30 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.
  മുമ്പ് പ്രൊമോട്ടറായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി      വികസന ഓഫീസുകളില്‍ ലഭിക്കും.

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാംപട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രതേ്യക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 2019 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ എസ് എസ് എല്‍ സി മുതലുള്ള പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ www.egrantz.kerala.gov.in  വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
എസ്.എസ്.എല്‍.സി ക്ക് നാല് സി ഗ്രേഡും അതിന് മുകളിലും പ്ലസ് ടൂവിന് രണ്ട് സി ഗ്രേഡും അതിന് മുകളിലും സി.ബി.എസ്.ഇ.സി/ഐ സി എസ് ഇ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ 60 ശതമാനവും അതിന് മുകളിലും ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഫസ്റ്റ് ക്ലാസ് മാര്‍ക്കും നേടിയവരെയാണ് പരിഗണിക്കുന്നത്. ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കോഴ്‌സുകള്‍ പഠിച്ചവര്‍ ഫലമറിഞ്ഞ് ഒരു മാസത്തിനകം അപേക്ഷിക്കണം.
ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ് ബുക്കിന്റെ  പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് സൈറ്റില്‍ നിന്നുള്ള പ്രിന്റൗട്ടും അറ്റാച്ച്‌മെന്റിന്റെ ഹാര്‍ഡ് കോപ്പിയും ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. വിശദ വിവരങ്ങള്‍ ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2794996.

ഗതാഗത നിരോധനംആദിച്ചനല്ലൂര്‍ കുണ്ടുമണ്‍കുളം റോഡില്‍ കലുങ്ക് നിര്‍മാണത്തിനായി ഓഗസ്റ്റ് അഞ്ചു മുതല്‍ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചുകൊല്ലം ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയില്‍ 2019-20 വര്‍ഷത്തേക്കുള്ള ഐ പി കേസ് ഷീറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2752700 നമ്പരിലും ലഭിക്കും.

എം ബി എ സ്‌പോട്ട് അഡ്മിഷന്‍ കുണ്ടറയിലെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എം ബി എ (ഫുള്‍ടൈം) ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് എട്ടിന് നടക്കും. കെ മാറ്റ്, സീ മാറ്റ്, കാറ്റ് ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ രാവിലെ 10ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0474-2553399, 9447556661 എന്നീ നമ്പരുകളില്‍ ലഭിക്കും.

ടി ടി ഐ/പി പി ടി ടി ഐ കലോത്സവം അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം റവന്യൂ ജില്ലയില്‍ അധ്യാപകര്‍ക്കുള്ള വിവിധ മത്സരങ്ങളും ടി ടി ഐ/പി പി ടി ടി ഐ കലോത്സവവും ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതല്‍ കൊട്ടാരക്കര ഡയറ്റില്‍ നടക്കും. മത്സരാര്‍ഥികള്‍ രാവിലെ 8.30ന് വേദിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ബോക്‌സിംഗ് പരിശീലനത്തിന് അപേക്ഷിക്കാം ജില്ലാ പഞ്ചായത്ത് പെരിനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കേന്ദ്രമാക്കി ആരംഭിക്കുന്ന ബോക്‌സിംഗ് അക്കാഡമിയില്‍ പരിശീലനം നടത്താന്‍ താല്‍പര്യമുളള ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന സെലക്ഷന്‍ ക്യാമ്പില്‍ സ്‌കൂള്‍ രേഖ/ഐഡന്ററ്റി കാര്‍ഡ് സഹിതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍  9947324655 നമ്പരില്‍ ലഭിക്കും.

വെളിച്ചം പദ്ധതിയിലേക്ക് അപേക്ഷിക്കാം ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥശാലകള്‍ക്ക്  ലാപ്‌ടോപ്പ്, പ്രോജക്ടര്‍ വിത്ത് സ്‌ക്രീന്‍ എന്നിവ വിതരണം ചെയ്യുന്ന വെളിച്ചം പദ്ധതിയിലേക്ക് ലൈബ്രറി കൗണ്‍സില്‍ അഫിലിയേഷന്‍ ഉളള ഗ്രന്ഥശാലകള്‍ക്ക് അപേക്ഷിക്കാം. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളില്‍ നിന്നും ലൈബ്രറി കൗണ്‍സിലില്‍ നിന്നും മുമ്പ് ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുളള സാക്ഷ്യപത്രം സഹിതം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കൊല്ലം വിലാസത്തില്‍ ആഗസ്റ്റ് 26 നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍  9947324655 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.