ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 2/8/19

പട്ടികജാതി പ്രൊമോട്ടര്‍; അപേക്ഷിക്കാംജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്
പറേഷനിലെ പട്ടികജാതി  വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും കോര്‍പ്പറേഷനില്‍ അഞ്ചും വീതമാണ് ഒഴിവുകള്‍.
അപേക്ഷകര്‍ ബിരുദധാരികളോ ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവരോ ആയിരിക്കണം.  ബിരുദാനന്തര ബിരുദം, ബി.എഡ്, എം.എ സോഷ്യോളജി, എം.എസ്.ഡബ്ലൂ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.  
ജില്ലാതലത്തില്‍ 20 ശതമാനം ഒഴിവുകള്‍ പ്ലസ്-ടൂ പൂര്‍ത്തിയാകുകയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സാമൂഹ്യപ്രവര്‍ത്തന പരിചയം നേടുകയും ചെയ്തിട്ടുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
2019 ജനുവരി ഒന്നിന് മുമ്പായി 40 വയസ് പൂര്‍ത്തീകരിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.  ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കും നിയമിക്കപ്പെടുന്ന പ്രൊമോട്ടര്‍മാര്‍ അതത് പ്രദേശത്ത് സ്ഥിരതാമസമുള്ളവരായിരിക്കണം.  എന്നാല്‍ യോഗ്യരായവരുടെ അഭാവത്തില്‍ സമീപ പ്രദേശങ്ങളിലുള്ളവരേയും പരിഗണിക്കും.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ കിര്‍ട്ടാര്‍ഡ്‌സ് മുഖേന നടത്തുന്ന അഞ്ച് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം.
ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന  സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ  2019 ഓഗസ്റ്റ് 30 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.
 മുമ്പ് പ്രൊമോട്ടറായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി      വികസന ഓഫീസുകളില്‍ ലഭിക്കും.

എന്‍ട്രന്‍സ് പരിശീലനം സംസ്ഥാന  മത്സ്യവകുപ്പ്  മുഖേന രജിസ്‌ട്രേര്‍ഡ് മത്സ്യത്തൊഴിലാളികളുടെ   മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും.  അപേക്ഷാഫോമും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.  അപേക്ഷ ഓഗസ്റ്റ് ഏഴിനകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം  നടത്തിയ നീറ്റ് പരീക്ഷയില്‍  40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരുടെ മക്കള്‍ക്ക്   അപേക്ഷിക്കാം. വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ  ആനുകൂല്യത്തിന് അര്‍ഹത ലഭിക്കൂ. വിശദ വിവരങ്ങള്‍ സിവില്‍  സ്റ്റേഷനിലെ ജില്ലാ    ഫിഷറീസ്    ഡെപ്യൂട്ടി   ഡയറക്ടര്‍ ഓഫീസിലും    0474-2792850 നമ്പരിലും ലഭിക്കും.

പ്രോത്സാഹന ധനസഹായംപട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രതേ്യക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 2019 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ എസ് എസ് എല്‍ സി മുതലുള്ള പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ www.egrantz.kerala.gov.in  വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
എസ്.എസ്.എല്‍.സി ക്ക് നാല് സി ഗ്രേഡും അതിന് മുകളിലും പ്ലസ് ടൂവിന് രണ്ട് സി ഗ്രേഡും അതിന് മുകളിലും സി.ബി.എസ്.ഇ.സി/ഐ സി എസ് ഇ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ 60 ശതമാനവും അതിന് മുകളിലും ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഫസ്റ്റ് ക്ലാസ് മാര്‍ക്കും നേടിയവരെയാണ് പരിഗണിക്കുന്നത്. ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കോഴ്‌സുകള്‍ പഠിച്ചവര്‍ ഫലമറിഞ്ഞ് ഒരു മാസത്തിനകം അപേക്ഷിക്കണം.
ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ് ബുക്കിന്റെ  പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് സൈറ്റില്‍ നിന്നുള്ള പ്രിന്റൗട്ടും അറ്റാച്ച്‌മെന്റിന്റെ ഹാര്‍ഡ് കോപ്പിയും ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. വിശദ വിവരങ്ങള്‍ ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2794996.

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുഫിഷറീസ് വകുപ്പ് കരുനാഗപളളി മുനിസിപ്പാലിറ്റിയിലെ കന്നേറ്റില്‍കടവില്‍ 50,000 പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കരുനാഗപളളി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം ശോഭന ഉദ്ഘാടനം ചെയ്തു. ശാലിനി കെ. രാജീവന്‍  അധ്യക്ഷയായി.
മൈനാഗപളളി ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍കടവില്‍ മൂന്നു ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മൈനാഗപളളി ഗ്രാമപഞ്ചായത്ത് അംഗം പാത്തുമ്മ ബീവി അധ്യക്ഷയായി.

മെഡിക്കല്‍ ഓഫീസര്‍; അഭിമുഖം നാളെ (ഓഗസ്റ്റ് മൂന്ന്) കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന വയോമിത്രം പ്രോജക്ടില്‍ ജില്ലയിലെ യൂണിറ്റുകളില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം നാളെ (ഓഗസ്റ്റ് മൂന്ന്) നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് പരവൂര്‍ മുനിസിപാലിറ്റി വയോമിത്രം പ്രൊജക്ട് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 8943354046 നമ്പരില്‍ ലഭിക്കും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍ 231/2016) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.

പി എസ് സി അഭിമുഖം സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 192/2016) തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 29, 30 തീയതികളില്‍ പി എസ് സി പട്ടം ആസ്ഥാന ഓഫീസില്‍ നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.