കണക്ഷന് ലഭിക്കുന്നതിന് വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കരം രസീത്, തിരിച്ചറില്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം. കണക്ഷന് ആവശ്യമായ തുക അടയ്ക്കുന്ന മുറയ്ക്ക് വാട്ടര്‍ അതോറിറ്റി നേരിട്ട് കണക്ഷന് നല്‍കും.
കോര്പ്പറേഷന് അമൃത് പദ്ധതി ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടതും ആവശ്യമായ രേഖകള്‍ ഹാജരാക്കാത്ത അപേക്ഷകര്‍ക്ക് അതത് കൗണ്‍സിലര്‍മാര്‍ മുഖേന രേഖകള്‍ സമര്‍പ്പിക്കാം. കണക്ഷന് ആവശ്യമായ പൊതുജനങ്ങള്‍ക്ക് സേവനം പ്രയോജനപ്പെടുത്താം.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാംസാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിക്ടിം റീഹാബിലിറ്റേഷന്‍ സ്കീം പ്രകാരം അതിക്രമത്തിനിരയായി കൊല്ലപ്പെട്ട/കിടപ്പിലായ/ഗുരു
എഫ് ഐ ആറിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, കുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ഓഗസ്റ്റ് 31 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു കുടുംബത്തിലെ രണ്ടിലധികം കുട്ടികള്‍ക്ക് സഹായം ലഭിക്കില്ല. അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2794029, 8281999035 എന്നീ നമ്പരുകളില്‍ ലഭിക്കും.
വ്യവസായ പ്രദര്‍ശന മേള സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം ഓണത്തിനോടനുബന്ധിച്ച് വ്യവസായ പ്രദര്‍ശന മേള സംഘടിപ്പിക്കും. മേളയില്‍ സ്റ്റാളുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആശ്രാമം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2748395.
തീയതി ദീര്‍ഘിപ്പിച്ചു കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസിലെ
അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ് എസ് എല്‍ സി ക്യാഷ്
അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. എസ് എസ്
എല്‍ സി ഫലം പ്രസിദ്ധീകരിച്ച് 45 ദിവസം എന്നുള്ളത് 90 ദിവസം വരെയാക്കിയും
എസ് എസ് എല്‍ സി ധനസഹായം ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 15 വരെയെന്നത് 45 ദിവസം
കൂടിനീട്ടി ഓഗസ്റ്റ് 29 വരെയും ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ്
ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു ചവറ ശിശുവികസന പദ്ധതി ഓഫീസിലെ അവശ്യത്തിലേക്ക് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0476-2680719 നമ്പരില്‍ ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു ചവറ ശിശുവികസന പദ്ധതി ഓഫീസിലെ അവശ്യത്തിലേക്ക് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0476-2680719 നമ്പരില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ