തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ തുടര്‍ വിദ്യാഭാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ത്രൈമാസ കോഴ്സുകളായ ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍ , മൊബൈല്‍ ഫോണ്‍ ടെക്നോളജി, അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിംഗ്, ബ്യൂട്ടിഷന്‍ , പ്ലംബിംഗ് , അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്നോളജി (6 മാസം ), ഇലട്രിക്കല്‍ വയറിങ് (10 മാസം ) തുടങ്ങിയ ഹൃസ്വകാല തൊഴിലധിഷ്ഠിതമായ കോഴ്സുകളിലേക്കു അപേക്ഷിക്കാം.
അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ആഗസ്റ്റ് 24 നകം അപേക്ഷിക്കണം. ഫോണ്‍ 9496846522.
ഐ ടി ഐ ക്ലാസുകള്‍ 16 ന് തുടങ്ങും
ഈ മാസം 14 ന് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് നടക്കുന്നതിനാല്‍ ചന്ദനത്തോപ്പ് ഐ ടി ഐ യില്‍ അഡ്മിഷന് ലഭിച്ച ഒന്നാം വര്‍ഷ ട്രെയിനികള്‍ക്ക് 16 ന് ആയിക്കും ക്ലാസുകള്‍ ആരംഭിക്കുക. രണ്ടാം വര്‍ഷ ട്രെയിനികള്‍ക്ക് 19 ന് ക്ലാസുകള്‍ ആരംഭിക്കും. ഒന്നാം വര്‍ഷം ട്രെയിനികള്‍ രക്ഷകര്‍ത്താക്കളുമായി എത്തണം.
എല്‍ ബി എസ്: വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കൊല്ലം മേഖലാ കേന്ദ്രത്തില്‍ താഴെ പറയുന്ന കോഴ്സുകള്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്നതാണ്. ഡിഗ്രി പാസ്സായവര്‍ക്ക് പി ജി ഡി സി എ (ഒരു വര്‍ഷം), എസ്സ് എസ്സ് എല്‍ സി പാസ്സായവര്‍ക്ക് ഡി സി എ(ഒരു വര്‍ഷം), ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (3 മാസം), പ്ലസ് ടു പാസ്സായവര്‍ക്ക് ഡി സി എ (എസ്)(6 മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 04742970780, 9447399199.
ഐ ടി ഐയില്‍ സര്‍വേയര്‍ ഇന്‍സ്ട്രക്ടര്‍: അഭിമുഖം 14 ന്
കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 14 ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ നടക്കും.
സിവില്‍ എഞ്ചിനീയറിംഗ്/സര്‍വേ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ -0474 2793714.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ