ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍

ചാരായനിരോധന ജനകീയ കമ്മിറ്റി യോഗം നാളെ (ഓഗസ്റ്റ് 31ന്)ജില്ലാതല ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം നാളെ (ഓഗസ്റ്റ് 31) ഉച്ചകഴിഞ്ഞ് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ ബി സി പ്രീ മെട്രിക സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മിയില്‍ പ്രധാനാധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം - ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം-682030. ഫോണ്‍: 0484-2429130.

ഡയാലിസിസ് ടെക്‌നീഷ്യന്‍; അഭിമുഖം സെപ്തംബര്‍ ആറിന്
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ ആറിന് നടക്കും. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ 9.30 നകം അഭിമുഖത്തിനായി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം. പ്രായപരിധി 18നും 40നും ഇടയില്‍.

മഴക്കെടുതി കശുവണ്ടി വികസന കോര്‍പറേഷന്റെ മൂന്ന് ലക്ഷവും
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കശുവണ്ടി വികസന കോര്‍പറേഷനിലെ തൊഴിലാളികളും ജീവനക്കാരും. ഇരുവിഭാഗവും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് മൂന്ന്  ലക്ഷം രൂപ. തുക മുഖ്യമന്ത്രിക്ക് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൈമാറി. കശുവണ്ടി     വികസന കോര്‍പറഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, എം.ഡി. ഡോ. രാജേഷ് രാമകൃഷ്ണന്‍ എന്നിവരും സന്നിഹിതരായി.

ജൂനിയര്‍ റസിഡന്റ്; അഭിമുഖം സെപ്തംബര്‍ ഏഴിന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ ഏഴിന് രാവിലെ 11ന് നടക്കും. യോഗ്യത എം ബി ബി എസ്. പ്രായപരിധി 40 വയസ്. ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍(പകര്‍പ്പുകള്‍ ഉള്‍പ്പടെ), സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന് ഹാജരകണം.

അനധികൃത പണ പിരിവിനെതിരെ കര്‍ശന നടപടി കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്‌ട്രേഷന്‍ നല്‍കി നിയമിച്ചിട്ടുള്ള തൊഴിലാളികള്‍ ഓണം പ്രമാണിച്ച് വാഹനങ്ങളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ബോണസ് ഉള്‍പ്പടെ യാതൊരുവിധ പിരിവുകളും നടത്താന്‍ പാടില്ല. രജിസ്‌ട്രേര്‍ഡ് തൊഴിലാളികള്‍ അനധികൃതമായി പിരിവ് നടത്തുന്നതായി ബോധ്യപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പടെയുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കും. തൊഴിലാളികള്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ബോണസ്, ഉത്സവകാല വായ്പ എന്നിവ ഇന്ന് (ഓഗസ്റ്റ് 30) മുതല്‍ ബാങ്ക് മുഖേന വിതരണം ചെയ്യും.

ഡോക്ടര്‍; അഭിമുഖം സെപ്റ്റംബര്‍ ആറിന് വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ ആറിന് രാവിലെ 11 നടക്കും. എം ബി ബി എസും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് പങ്കെടുക്കാം. വൈകിട്ട് ആറ് മുതല്‍ രാവിലെ എട്ടുവരെ ജോലി നോക്കുവാന്‍ താത്പര്യമുള്ളരെ പരിഗണിക്കും. പ്രായപരിധി 65 വയസ്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2467167, 8921667102 എന്നീ നമ്പരുകളില്‍ ലഭിക്കും.

താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ ഏഴിന് കൊല്ലം താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 മുതല്‍ താലൂക്ക് ഓഫീസ് ലൈബ്രറി ഹാളില്‍ ചേരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.