ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍ 26-8-19

ശാസ്താംകോട്ട തടാകം: അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള എട്ടു മുതല്‍ 12 വരെയും 19 ഉം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അനധികൃത ഖനനം, മണലൂറ്റ്, പടിഞ്ഞാറേ കല്ലട വില്ലേജിലേയും മൈനാഗപ്പള്ളി വില്ലേജിലേയും മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങള്‍, മണലൂറ്റ് എന്നിവ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. തടാകം മലിനപ്പെടുത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളും നാല് മാസത്തേക്ക് നിരോധിച്ചു. ശാസ്താംകോട്ട തടാകവും വൃഷ്ടി പ്രദേശങ്ങളും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ ശിക്ഷാ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

സംസ്ഥാന പുകയില നിയന്ത്രണ പരിപാടി; ജില്ലാതല ശില്പശാല 30ന്
സംസ്ഥാന പുകയില നിയന്ത്രണ പരിപാടിയോടനുബന്ധിച്ചുള്ള ജില്ലാതല ശില്പശാല ഓഗസ്റ്റ് 30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ താലൂക്കുതല സ്‌ക്വാഡിന്റെ ഫ്‌ളാഗ്ഓഫ്, പാന്‍ രഹിത കൊല്ലം പദ്ധതി, പുകയില രഹിത വിദ്യാലയ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിക്കും.
എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി ഷേര്‍ളി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയശങ്കര്‍, ടി.ബി. ഓഫീസര്‍ ഡോ. അനു, നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വ്യാജമദ്യ നിയന്ത്രണം; യോഗം സെപ്തംബര്‍ രണ്ടിന് ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ വിതരണയും വിപണനവും തടയുക, വിലക്കയറ്റം തടയുക, ഭക്ഷ്യ സുരക്ഷ, ക്രമസമാധാനപാലനം എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകള്‍, എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ എന്നിവ ഏകോപിപ്പിക്കുക തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം സെപ്തംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കൊല്ലം മേഖലാ കേന്ദ്രത്തില്‍ വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (യോഗ്യത - ബിരുദം), ഡി.സി.എ(എസ്) (പ്ലസ് ടു), ഡി.സി.എ(എസ്.എസ്.എല്‍.സി), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി) എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 0474-2970780.

ദര്‍ഘാസ് ക്ഷണിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും സാധനങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനും പ്രതേ്യകം ദര്‍ഘാസുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2795017 നമ്പരിലും ലഭിക്കും.

പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുളക്കട ഗ്രാമപഞ്ചായത്തിലെ മലപ്പാറ(04), കുണ്ടറ ഗ്രാമപഞ്ചായത്തിലെ റോഡ് കടവ്(10) എന്നീ വാര്‍ഡുകളില്‍ സെപ്തംബര്‍ മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. പോളിംഗ് സ്റ്റേഷനുകളായ മലപ്പാറ 137-ാം നമ്പര്‍ അങ്കണവാടി(49), കൊല്ലാമല 71-ാം നമ്പര്‍ അങ്കണവാടി(35) എന്നിവയ്ക്ക് സെപ്തംബര്‍ രണ്ടിനും അവധിയായിരിക്കും.

ഉപതിരഞ്ഞെടുപ്പ്; പ്രതേ്യക അനുമതി നല്‍കണം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുളക്കട ഗ്രാമപഞ്ചായത്തിലെ മലപ്പാറ(04), കുണ്ടറ ഗ്രാമപഞ്ചായത്തിലെ റോഡ് കടവ്(10) എന്നീ വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നിയോജക മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേലധികാരി പ്രതേ്യക അനുമതി നല്‍ണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

തൊഴില്‍ പരിശീലന ബോധവത്കരണ ശില്പശാല 30ന് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തുന്ന തൊഴില്‍ പരിശീലന-ബോധവത്കരണ ശില്പശാല ഓഗസ്റ്റ് 30ന് രാവിലെ 10 മുതല്‍ അമ്മച്ചിവീട് ജംഗ്ഷന് സമീപമുള്ള സ്വയംവര ഓഡിറ്റോറിയത്തില്‍ നടക്കും. എസ് എസ് എല്‍ സി, പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി(ബി ടെക് ഉള്‍പ്പടെ) തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 18നും 30നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ പട്ടികജാതി വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം.
പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക്. പങ്കെടുക്കുന്നവര്‍ക്ക് ടി.എ ലഭിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ജാതി തെളിയിക്കുന്ന രേഖകളും പാസ് ബുക്കിന്റെ പകര്‍പ്പുമായി 28ന് വൈകിട്ട് അഞ്ചിനകം ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.

ഡയാലിസിസ് ടെക്‌നീഷ്യന്‍; അഭിമുഖം സെപ്തംബര്‍ ആറിന്
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ ആറിന് നടക്കും. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ 9.30 നകം അഭിമുഖത്തിനായി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം. പ്രായപരിധി 18നും 40നും ഇടയില്‍.

വിവിധോദ്ദേശ സഹകരണ സംഘ രൂപീകരണം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തുമുള്ള സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് തൊഴിലാളികളെ ഉള്‍പ്പെടുത്തി വിവിധോദ്ദേശ വ്യവസായ സംഘം തുടങ്ങും. മേഖലയിലുള്ളവരെ എല്ലാ ജോലികളും നിര്‍വഹിക്കുന്നതിന് പര്യാപ്തമാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും സ്‌കില്‍ഡ് എന്റര്‍പ്രണവേഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കും.
മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്‌സ്, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഐ.ടി, മോട്ടോര്‍വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ് കയറ്റം, കാര്‍ഷികാധിഷ്ഠിത ജോലികള്‍ തുടങ്ങിയ മേഖലകളില്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം മുഖാന്തിരമോ മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ മുഖേനയോ പരിശീലനം നല്‍കി സംഘത്തില്‍ ഉള്‍പ്പെടുത്തും.
ഇതേ മേഖലകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരും സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് തൊഴിലാളികളും ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0474-2748395, 9846931277, 9526015398, 9447151094.

ജില്ലാ വികസന സമിതി യോഗം 31ന് ഓഗസ്റ്റ് മാസത്തെ ജില്ലാ വികസന സമിതി യോഗം 31ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.