പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനുമായി ജില്ലയില്‍ അംഗത്വവിതരണവും അദാലത്തും നടത്തി. ജില്ലാ പഞ്ചായത്തില്‍ നടത്തിയ പരിപാടി ചെയര്മാന് പി.ടി. കുഞ്ഞു മുഹമദ് ഉദ്ഘാടനം ചെയ്തു. എല്ലാ പ്രവാസികളെയും പങ്കാളികളാക്കുന്ന ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതിയായ രേഖകള്‍ സഹിതം അപേക്ഷിക്കുന്ന എല്ലാ പ്രവാസികള്‍ക്കും അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു. രജിസ്ട്രേഷന് ഫീസ്, അംശാദായം എന്നിവ ഒടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടന്നു. പ്രവാസികളുടെ പരാതികളും സ്വീകരിച്ചു.
വിദേശത്ത് ജോലി ചെയ്യുന്നവര്‍, തിരിച്ചു വന്നവര്‍, കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ വസിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാം. 2000 രൂപ മുതല്‍ 4000 രൂപ വരെയാണ് പ്രതിമാസ പെന്ഷന്.
ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ഗ്രാന്റ്, പ്രസവാനുകൂല്യം, മരണാനന്തര ധനസഹായം, കുടുംബ പെന്ഷന് തുടങ്ങിയ ആനുകൂല്യങ്ങളും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നല്കിവരുന്നു.
നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി അധ്യക്ഷനായി. ഡയറക്ടര്‍ കെ.സി. സജീവ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി. രാധാകൃഷ്ണന്, പ്രവാസി പ്രശ്നപരിഹാര സമിതി അംഗം ആര്. ശ്രീകൃഷ്ണപിള്ള, ഫിനാന്‍സ് മാനേജര്‍ സതീഷ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസര്‍ സഞ്ജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ