ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ നഗരസഭയിലെ കെട്ടിട നികുതി പരിഷ്ക്കരണം സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ...

പുനലൂർ നഗരസഭയിലെ കെട്ടിട നികുതി പരിഷ്ക്കരണം സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്ക്കരിച്ച് നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഓണം ഫെസ്റ്റ് സംബന്ധിച്ച ഏക അജണ്ട ഭരണ സമിതി അതിവേഗം പാസ്സാക്കി യോഗം പിരിഞ്ഞതായി അറിയിച്ചു. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നികുതി പരിഷ്ക്കരണം നടത്തിയത് അശാസത്രീയമായിട്ടാണെന്നും ഈ വിഷയം ചർച്ച ചെയ്ത കൗൺസിൽ യോഗത്തെ ഭരണ നേതൃത്വം തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ആ യോഗ തീരുമാനപ്രകാരം സർക്കാരിന് അപേക്ഷ നൽകുന്നതിന് പകരം ധൃതി പിടിച്ച് വർദ്ധിപ്പിച്ച തുക പിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 2013 ന് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളിൽ 2000 ച. അടി യിൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് മാത്രമെ വർദ്ധിപ്പിച്ച നികുതി ചുമത്താൻ പാടുള്ളുവെന്ന സർക്കാർ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നും 2000 ച. അടി യിൽ താഴെയുള്ള ഗാർഹിക കെട്ടിടങ്ങൾക്കും വർദ്ധിപ്പിച്ച നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുന്നതായും അനാവശ്യമായ സർവ്വീസ്ച്ചാർജ്ജ് ഇടാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. നികുതിയും ഇളവുകളും സംബന്ധിച്ച സർക്കാർ ഉത്തരവുകൾ പാലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പി. എം. എ വൈ വീടുകൾ ഉൾപ്പെടെ 660 ച. അടി യിൽ താഴെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളെ നികുതിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുള്ള സർക്കാർ ഉത്തരവ് നിലനിൽക്കെ നിർധനരായവർ ഉൾപ്പെടെ മുഴുവൻ പേരിൽ നിന്നും ഭീമമായ തുക നികുതിയായി വാങ്ങുന്നത് നിയമലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. വ്യാപാരവാണിജ്യ കെട്ടിടങ്ങളുടെ നികുതി 100 % ൽ കൂടരുതെന്ന സർക്കാർ ഉത്തരവ് പാലിക്കാതെ 500 % ൽ അധികം പലരിൽ നിന്നും ഈടാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരിപക്ഷം നഗരസഭകളും നികുതി പരിഷ്ക്കരണ നടപടികളിലേക്ക് കടക്കാത്തപ്പോഴാണ് പുനലൂരിൽ ധൃതി പിടിച്ച തീരുമാനം വന്നത്. നഗരസഭയിൽ കെട്ടിടനികുതി അടയ്ക്കുന്നത് സംബന്ധിച്ച് ആയിരങ്ങൾ ആശങ്കയിലായിരിക്കുമ്പോൾ ആർഭാടത്തോടെ ഓണം ഫെസ്റ്റ് നടത്തുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ഈ ധിക്കാരം കണ്ടില്ലെന്ന് വയ്ക്കാനാകില്ലെന്നും പ്രതിപക്ഷം അറിയിച്ചു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.