ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ പി.എന്‍.എസ് ജംഗ്ഷനില്‍ ഹോട്ടലുടമ നടപ്പാതയുടെ ടൈല്‍സ് ഇളക്കി സ്ലാബ് മാറ്റി മലിനജലം ഓടയില്‍ തള്ളാനുള്ള പൈപ്പ്‌ സ്ഥാപിച്ചതായി പരാതി.


പുനലൂര്‍ പി.എന്‍.എസ് ജംഗ്ഷനില്‍ ഹോട്ടലുടമ നടപ്പാതയുടെ ടൈല്‍സ് ഇളക്കി സ്ലാബ് മാറ്റി മലിനജലം ഓടയില്‍ തള്ളാനുള്ള പൈപ്പ്‌ സ്ഥാപിച്ചതായി പരാതി. പുനലൂര്‍  ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ആണ് പുനലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
ദേശീയപാതാ വിഭാഗത്തിന്റെ പട്ടണവികസന പദ്ധതിയുടെ ഭാഗമായായാണ്പുനലൂരില്‍ കോടികള്‍ ചിലവിട്ട് ഓടയും നടപ്പാതയും നിര്‍മ്മിച്ചത് ഇതില്‍ നടപ്പാതയില്‍ ടൈല്‍സ് ഇട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു .
പി.എന്‍.എസ് ജംഗ്ഷനില്‍ ഉള്ള പാലത്ര ഫാഷന്‍ ജ്യുവലറിയുടെ മുന്‍വശത്തെ നടപ്പാതയിലെ ടൈല്‍സ് കഴിഞ്ഞ 9,10,11 തീയതികളില്‍ രാത്രി ഏകദേശം പന്ദ്രണ്ട് മണി കഴിഞ്ഞ് ഇളക്കി കക്കൂസ്, ഹോട്ടല്‍ മാലിന്യപൈപ്പ്‌ സ്ഥാപിക്കുവാന്‍ വേണ്ടി കുഴിച്ചു പൈപ്പ്‌ ഇട്ടത്.

ബൈറ്റ്: എസ് നൌഷറുദീന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പുനലൂര്‍ )

ഈ പണികള്‍ക്ക് ഒത്താശ ചെയ്തത് ജലവിഭവവകുപ്പിന്റെ ഒരു കരാര്‍ എടുക്കുന്നയാളും അയാളുടെ പണിക്കാരും ആണെന്ന് നാട്ടുകാര്‍ പറയുന്നു.ജലവിഭവ വകുപ്പിന്റെ കരാറുകാരന്‍ ആയതിനാല്‍ ആളുകള്‍ സംശയിക്കില്ല എന്നുള്ള അതിബുദ്ധിയാണ് പ്രയോഗിച്ചത്.
മാലിന്യ പൈപ്പ്‌ സ്ഥാപിച്ചതിനു ശേഷം  ആള്‍ സഞ്ചാരത്തിന് മുമ്പ്‌ ടൈല്‍സ് ഇളക്കിയത് തിരിച്ചിടുകയും ചെയ്തു.എന്നാല്‍ ഇളക്കി വീണ്ടും ഇട്ടതിനാല്‍ അതിന്റെ അലൈന്‍മെന്റ്‌ വ്യത്യാസം ആയി മഴവെള്ളം കേട്ടികിടക്കാന്‍ തുടങ്ങി. ഈ വിഷയം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു എങ്കിലും മാധ്യമശ്രദ്ധ പതിഞ്ഞതിനാല്‍ ഒതുക്കിതീര്‍ക്കാന്‍ കഴിഞ്ഞില്ല.
ഓടയില്‍കൂടി മഴവെള്ളം മാത്രമേ ഒഴുക്കുവാന്‍ പാടുള്ളൂ എന്നാണ് നിയമം ഇത് കാറ്റില്‍ പറത്തി നിരവധി സ്ഥാപനങ്ങളുടെ മാലിന്യങ്ങള്‍ ഓടയില്‍ തള്ളുന്നു എന്നുള്ളത് പരസ്യമായ രഹസ്യം ആണ്.ഈ ഓടയില്‍ കൂടി മലിനജലം ചന്തയുടെ ഭാഗത്ത് കൂടി ശിവന്‍കൊവില്‍ റോഡ്‌ ക്രോസ് ചെയ്ത് കല്ലടയാറ്റില്‍ പതിക്കുന്നു.ഇതിന് സമീപമാണ് കുണ്ടറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷന്‍ എന്നുള്ളത് ഏറെ ഗൌരവം അര്‍ഹിക്കുന്നു.
ഇത് മാത്രമല്ല പുനലൂരുള്ള മറ്റ് പല സ്ഥാപനങ്ങളും അധികൃതരുടെ ഒത്താശയോടെ മലിന ജലം ഓടയില്‍ ഒഴുക്കുന്നത് അന്വേഷണ വിധേയം ആക്കണം.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ്‌ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ ആണ് അധികൃതരുടെ മൂക്കിന് താഴെയുള്ള നിയമ ലംഘനം.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്‌ ചൌക്ക റോഡിലുള്ള പ്രമുഖ ഹോട്ടലിലെ മാലിന്യം തള്ളുന്നതിന് അധികൃതര്‍ ഒത്താശ ചെയ്തത് വിവാദം ആയതിനെ തുടര്‍ന്ന് മാലിന്യവാഹിയായ പൈപ്പ്‌ നീക്കം ചെയ്തിരുന്നു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.