ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലയില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കമായി

കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വിഭാവനം ചെയ്ത സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. കലക്‌ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. തുടര്‍ പ്രവര്‍ത്തനമെന്ന് നിലയ്ക്ക് നടത്തുന്ന ബസ് ഡ്രൈവര്‍മാര്‍ക്കുള്ള  ക്ലാസ് ജില്ലാ കലക്ടര്‍

ഓഗസ്റ്റ് ഏഴിന് രാവിലെ രാവിലെ 9.30ന് റെഡ്‌ക്രോസ് ഹാളില്‍ ഉദ്ഘാടനം ചെയ്യും.
സമഗ്രമായ ബോധവല്‍ക്കരണമാണ് ജില്ലയില്‍ നടത്തുക.  ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ്, കാറുകളിലെ പിന്‍സീറ്റ്  യാത്രക്കാര്‍ക്ക്  സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും. എസ് പി സി, എന്‍ എസ് എസ്, എന്‍ സി സി എന്നിവ വഴി ബോധവല്‍ക്കരണം നടത്തും.
എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ വാഹന പരിശോധനകള്‍ കര്‍ശനമാക്കും. ഓഗസ്റ്റ് മൂന്നുവരെ ഹെല്‍മെറ്റ്, നാലു  മുതല്‍ അഞ്ചുവരെ സീറ്റ് ബെല്‍റ്റ്, ഏഴു മുതല്‍ ഒന്‍പതുവരെ അനധികൃത പാര്‍ക്കിംഗ്, 10 മുതല്‍ 12 വരെ അമിത വേഗത, 13 മുതല്‍ 15 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, 16 മുതല്‍ 19 വരെ ഡ്രൈവിംഗ് സമയത്തുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23  വരെ സീബ്രാ കോസിംഗും ലൈറ്റ് ജംബിംഗും, 24 മുതല്‍ 27 വരെ സ്പീഡ് ഗവര്‍ണറും അമിത വേഗവും, 28 മുതല്‍ 31 വരെ കൂളിംഗ് ഫിലിം, എക്‌സ്ട്രാ ലൈറ്റ്, മ്യൂസിക് സിസ്റ്റം, കോണ്‍ട്രാക്റ്റ് കാരിയേജ് എന്നിങ്ങനെയാണ് പരിശോധന ക്രമീകരിച്ചിട്ടുള്ളത്.
അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല. നോ പാര്‍ക്കിംഗ് സൈന്‍  മറികടന്ന് പാര്‍ക്ക് ചെയ്യുന്ന  വാഹന ഉടമകളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും  ചേര്‍ന്ന് സംയുക്ത  പരിശോധന നടത്തി പിഴ ഈടാക്കും. മീഡിയന്‍ ഓപ്പണിംഗുള്ള സ്ഥലത്ത്  റോഡിന്റെ  ഇരുവശങ്ങളില്‍ (20 മീറ്റര്‍ ഇരുവശങ്ങളിലും) പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെയും  നടപടി സ്വീകരിക്കും.
സീബ്ര ലൈനുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക്  മുന്‍ഗണന  നല്‍കാത്ത ഡ്രൈവര്‍മാര്‍,  റെഡ് ലൈറ്റ് ജമ്പിംഗ് ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.
അമിതവേഗം, മദ്യപിച്ച്  വാഹനം  ഓടിക്കല്‍  എന്നിവക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.  ഇവര്‍ക്കായി കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ നേര്‍വഴി ബോധവത്കരണ പരിപാടി നടത്തും. ക്ലാസിന്  ശേഷം ലൈസന്‍സ് തിരിച്ചു  നല്‍കും.
ബസ് ബേകളില്‍ നിര്‍ത്താത്ത കെ എസ് ആര്‍ ടി സി/പ്രൈവറ്റ് ബസുകള്‍ക്കെതിരെ നടപടിയും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.
ഹെല്‍മെറ്റ് ധരിക്കാതെയും രണ്ടിലധികം പേര്‍ കുട്ടികളെയും ഇരുത്തി അപകടകരമായ  രീതിയില്‍ ഇരുചക്രവാഹനം ഓടിക്കുന്നതും ശിക്ഷാര്‍ഹമാണ്.    സ്‌കൂള്‍ ബസുകളുടെ അമിത വേഗത, അമിത ഭാരം കയറ്റല്‍ തുടങ്ങിയവയും പരിശോധിക്കും. ലൈസന്‍സില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കും.
കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. റോഡ് സുരക്ഷാ വര്‍ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളുടെ എസ്റ്റിമേറ്റ്  കേരള റോഡ് സുരക്ഷാ അതോറിറ്റിക്ക്  സമര്‍പ്പിക്കും.
ഡ്രൈവര്‍മാര്‍ക്കും  പൊതുജനങ്ങള്‍ക്കും ഡ്രൈവിംഗ് സംസ്‌കാരം  വളര്‍ത്തുന്നതിന്  എല്ലാ ശനിയാഴ്ചകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍  നടത്തും. അപകടങ്ങള്‍  ഉണ്ടാകുന്ന സ്ഥലത്തുള്ള  ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും  പൊതുജനങ്ങളേയും  ഉള്‍ക്കൊള്ളിച്ച്  അവബോധ  ക്ലാസുകള്‍ നടത്തും.
റോഡ് സുരക്ഷാ അവബോധം ലക്ഷ്യമാക്കി വിവിധ മാധ്യമങ്ങള്‍ വഴി പ്രചാരണവും നടത്തും. വാഹന ഡീലര്‍മാരുടെ ഒരു ജീവനക്കാരനെയെങ്കിലും  റോഡ് സുരക്ഷാ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. വാഹനം ഡെലിവര്‍  ചെയ്യുന്നതിന് മുമ്പ്  ഉടമയ്ക്ക് ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖ നല്‍കും.
റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കുന്നതിന് ഉന്നതല വിഡിയോ കോണ്‍ഫറന്‍സും നടത്തി. ഗാതഗത - പൊതുമരാമത്ത്  വകുപ്പ് മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, എ. സി. പി. എ. പ്രതീപ് കുമാര്‍, ആര്‍.ടി.ഒ. വി. സജിത്ത്, റൂറല്‍ എസ് പി ഓഫീസ് പ്രതിനിധി എ. അശോകന്‍, ജെ. സൗമ്യ, എന്‍. എച്ച്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സാജന്‍, ജയ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.