ആര്.
ടി. ഓഫീസ് നടത്തുന്ന വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അദാലത്ത് ഓഗസ്റ്റ്
27നും 29നും നടത്തും. കൊല്ലം ഓഫീസില്‍ നടത്തുന്ന അദാലത്തില്‍
പരിഗണിക്കുന്നവയുടെ വിവരം ചുവടെ -
വിവിധ സേവനങ്ങള്‍ക്ക് ഓഫീസിലും
ഓണ്‍ലൈനിലും ഫീസ് ഒടുക്കിയിട്ടും തീര്‍പ്പാകാത്തവ. ഫീസ് ഒടുക്കിയ രസീതിന്റെ
പകര്‍പ്പ്, ഐ.ഡി കാര്‍ഡ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഹാജരാകണം.
ജൂലൈ
31 വരെ സ്മാര്‍ട്മൂവ് സോഫ്റ്റ്വെയറില് ഫീസ്, ടാക്സ് എന്നിവ
ഒടുക്കിയിട്ടും ലഭിക്കാത്തവര്‍ അദാലത്ത് ദിവസങ്ങളില്‍ പി.ആര്.ഒ യെ
ബന്ധപ്പെടണം.
2019 ഏപ്രില്‍ ഒന്നു മുതല്‍ വാഹന രജിസ്ട്രേഷന്
'വാഹന്‍' സോഫ്റ്റ്വെയറിലേക്ക് മാറിയ സാഹചര്യത്തില്‍ ഒന്നു മുതല്‍ 500
വരെയുള്ള രജിസ്ട്രേഷന് നമ്പരുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച
അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും.
പുതിയ സംവിധാനത്തിലേക്ക്
വിവരങ്ങള്‍ മാറ്റുന്നതിനായി ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ ഏഴു വരെയുള്ള
സര്‍വീസുകള്‍(ഓണ്‍ലൈന്‍) നിര്‍ത്തിവയ്ക്കും. സെപ്തംബര്‍ ഒന്നിന് ശേഷം
സ്മാര്‍ട്ട്മൂവ് വേര്‍ഷന്‍ സോഫ്റ്റ്വെയറില് പരാതികള്‍ സ്വീകരിക്കില്ല.
ഒന്നാംഘട്ടത്തില്‍ 500 വരെയും പിന്നീട് ഘട്ടംഘട്ടമായും രജിസ്ട്രേഷന്
നമ്പരുകള്‍ കേന്ദ്ര സോഫ്റ്റ്വെയറിലേക്ക് മാറ്റും.
പഴയ
സോഫ്റ്റ്വെയറില് ഏപ്രിലിന് മുമ്പായി ടെമ്പററി രജിസ്ട്രേഷന്
ലഭിച്ചിട്ടും സ്ഥിര രജിസ്ട്രേഷന് വാഹനം ഹാജരാക്കാത്തവര്‍ ഉടന്‍ നടപടി
പൂര്‍ത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട വാഹന പരിശോധന ഓഗസ്റ്റ് 31 നകം
പൂര്‍ത്തിയാക്കണം. പിന്നീട് അവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല.
സാരഥി
സംവിധാനം വഴി ജൂലൈ 31ന് മുമ്പ് ലൈസന്‍സ് ടെസ്റ്റ് കഴിഞ്ഞ് എസ്.എം.എസ്
ലഭിച്ചിട്ടും ലൈസന്‍സ് ലഭിക്കാത്തവര്‍ക്ക് എം.വി.ഐ മാരെ നേരില്‍ കണ്ട്
പരിഹാരം തേടാം.
എല്‍.എം.വി ആന്റ് മോട്ടര്‍ സൈക്കിള്‍ എന്നീ രണ്ട്
ക്ലാസുകളില്‍ ഏതെങ്കിലും ഒന്ന് മാത്രം ജയിച്ചവര്‍ക്ക് രണ്ടാമത്തേത്
വേണ്ടന്നുള്ള സമ്മതപത്രം നല്കിയാല് ജയിച്ച ഒരു ക്ലാസ് മാത്രം നല്‍കും.
പഴയ വാഹനങ്ങള്‍ കൈമാറ്റം നടത്തി പേര് മാറ്റാതിരുന്നവ, വാഹനങ്ങളുടെ
രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്യാത്തവര്‍, റവന്യൂ റിക്കവറി, ആര്.സി
ബുക്ക് ഇല്ലാത്തതിനാല്‍ ടാക്സ് കുടിശിക ഉള്ളവര്‍ എന്നിവര്‍ക്ക് ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 70 ശതമാനം സൗജന്യം ലഭിക്കും. 500 വരെ
നമ്പര്‍ ഉള്ളവര്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.
ഒന്നു മുതല്‍ 500
വരെയുള്ള രജിസ്ട്രേഷന് നമ്പരുകള്‍ ഉള്ളവരില്‍ നിലവിലുള്ള ആര്.സി
ഡാറ്റയില്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ വിശദാംശങ്ങള്‍
തിരുത്തേണ്ടവര്‍, ആര്.സി ബുക്ക് കാര്‍ഡ് ഫോമിലേക്ക് മാറ്റേണ്ടവര്‍
എന്നിവര്‍ ഓഗസ്റ്റ് 31 നകം നടപടികള്‍ പൂര്‍ത്തീകരിക്കണം. പിന്നീട്
തിരുത്താന്‍ അനുവദിക്കില്ല. രജിസട്രേഷന് നമ്പര്‍ 500 വരെയുള്ള വാഹനങ്ങളുടെ
ചെക്ക് റിപ്പോര്‍ട്ട്, പിഴ, ടാക്സ്, സ്പീഡ് വയലേഷന്‍, പി.എസ്.എം
എന്നിവയും തീര്‍പ്പാക്കാം.
സെപ്തംബര്‍ ഒന്നു മുതല്‍ ഏഴുവരെ പരിവാഹന്‍
സേവ വഴിയുള്ള സേവനങ്ങളെല്ലാം നിറുത്തി വയ്ക്കുമെന്ന് ആര്.ടി.ഒ വി.
സജിത്ത് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0474-2793499 നമ്പരില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ