അഞ്ചലിലും പത്തനാപുരത്തും പുനലൂരിലും പോലീസ്-ആർ.ടി.ഒ. വാഹന പരിശോധന കര്ശനമ...
ട്രാഫിക് സുരക്ഷാ കർമ്മപദ്ധതിയുടെ ഭാഗമായാണ് അഞ്ചലിലും പത്തനാപുരത്തും പുനലൂരിലും പോലീസ്-ആർ.ടി.ഒ. വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധന നടത്തിയത്. തിങ്കളാഴ്ച മാത്രം നടത്തിയ വാഹന പരിശോധനയിൽ
ഹെൽമറ്റ് ഇല്ലാത്ത 58 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ഇടാത്ത 66 പേർക്കെതിരെയും പിഴ ചുമത്തി. ഈ മാസം 31 വരെ വാഹന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
പത്തനാപുരത്ത് പുനലൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജി.ബി, പോലീസ് സബ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാജേഷ് ജി.ആർ എന്നിവരുടെയും പുനലൂരിൽ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരന്റെ യും
അഞ്ചലിൽ സേഫ് കേരള സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ചന്തു, ധനൽ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ