ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സര്‍ഫാസി നിയമം; നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമെന്ന് നിയമസഭാ സമിതി


കേന്ദ്ര നിയമമായ സര്‍ഫാസി മനുഷ്യത്വരഹിതമായി നടപ്പാക്കാനുള്ള ബാങ്കുകളുടെ ശ്രമം അസാധാരണവും ഗൗരവതരവുമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിയമസഭാ സമിതി. സര്‍ഫാസി നിയമംമൂലം സംസ്ഥാനത്തുണ്ടായ അവസ്ഥാവിശേഷം പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷനായ നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി കൊല്ലം കലക്‌ട്രേറ്റില്‍ നടത്തിയ തെളിവെടുപ്പിലാണ് ഈ വിലയിരുത്തല്‍ നടത്തിയത്.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ മറവിലുള്ള ക്രൂരനടപടികള്‍ അത്മഹത്യകള്‍ക്കും കുടുംബങ്ങള്‍ അനാഥമാകുന്നതിനും കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. ജീവിതത്തിന് നേരെയുള്ള മരണ വാറണ്ടായി സര്‍ഫാസി മാറിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നിയമസഭ അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് രൂപം നല്‍കിയത്.
തിരിച്ചടവ് മുടങ്ങിയെന്ന പേരില്‍ വായ്പ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് വസ്തു പിടിച്ചെടുക്കുന്ന പല നടപടികളും പരിശോധിക്കുമ്പോള്‍ ഉദേ്യാഗസ്ഥ, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സ്വാധീനം പോലും സംശയിക്കേണ്ടിയിരിക്കുന്നു. കാര്‍ഷിക ഭൂമി ജപ്തി ചെയ്യരുതെന്ന വ്യവസ്ഥപോലും കാറ്റില്‍ പറത്തുകയാണ്. ബാങ്കുകളുടെ ഇത്തരം ഭ്രാന്തന്‍ ധന മാനേജ്‌മെന്റ് അംഗീകരിക്കാന്‍ ആവില്ല.
സര്‍ഫാസി നിയമം സഹകരണ മേഖലയില്‍ ബാധകമാക്കേണ്ടതില്ലായെന്ന്  മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചില ജില്ലാ സഹകരണ ബാങ്കുകളും സര്‍വീസ് സഹകരണ ബാങ്കുകളും കാര്‍ഷിക വികസന ബാങ്കുകളും ജപ്തി നോട്ടീസുകള്‍ പുറപ്പെടുവിച്ചതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.  വയനാട്, എറണാകുളം, തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളില്‍ സിറ്റിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഉടന്‍ തെളിവെടുപ്പ് നടത്തും. സര്‍ഫാസി നിയമത്തിനെതിരെ പോരാട്ടം നടത്തിയ പ്രീത ഷാജിയുടെ ഭവനത്തിലും നിയമസഭാ സമിതി തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രളയവും തുടര്‍ന്നുണ്ടായ കാര്‍ഷിക പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോള്‍ സര്‍ഫാസി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നിയമ പരിരക്ഷ, സാമ്പത്തിക സുരക്ഷ, ജപ്തി നടപടികളിലേക്ക് പോകാതെയുള്ള പരിഹാരം എന്നിവ സംബന്ധിച്ച് ഉചിതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ജനങ്ങളുടെ അനുഭവങ്ങള്‍ പരിശോധിച്ച് വിഷമസ്ഥിതി ബോധ്യപ്പെട്ടിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ ഈ അനുഭവങ്ങളെ പരിഗണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാകും നല്‍കുക. നിയമ വിദഗ്ദരുമായും ബാങ്കിംഗ് സമിതിയുമായും നടത്തുന്ന ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ കൂടി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുമെന്ന് ചെയര്‍മാന്‍ എസ്. ശര്‍മ എം.എല്‍.എ അറിയിച്ചു.
എം.എല്‍.എ മാരായ എം. ഉമ്മര്‍, കോവൂര്‍ കുഞ്ഞുമോന്‍, എം. നൗഷാദ്, എന്നിവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു. നിരവധി വ്യക്തികളും സംഘടനകളുമാണ് നിയമസഭാ സമിതിയ്ക്ക് മുന്നില്‍ നിവേദനങ്ങളുമായി എത്തിയത്. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി സെക്രട്ടറി ജി.പി. ഉണ്ണികൃഷ്ണന്‍ എന്നിവരും സന്നിഹിതരായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.