ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീർ (35) വാഹനാപകടത്തിൽ മരിച്ചു.


തിരുവനന്തപുരം:സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീർ (35)വാഹനാപകടത്തിൽ മരിച്ചു.ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ മുൻ മൂന്നാർ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനും പെണ്‍സുഹൃത്തും സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു.  കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വെള്ളയമ്പലത്ത് നിന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് പുറകിലുള്ള വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ബഷീർ.
അമിത വേഗതയിൽ എത്തിയ കാറിൽ അടിച്ചു ഫിറ്റായി ഉണ്ടായിരുന്നത് മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനും  അതുകൊണ്ട് തന്നെ വിവാദം പുകയുകയാണ്. ഈ കാറിൽ ശ്രീറാം വെങ്കിട്ടറാമിനൊപ്പം ഉണ്ടായിരുന്നത് വനിതാ സുഹൃത്തും. ഈ വനിതാ സുഹൃത്തിന്റെ വണ്ടിയാണ് അപകടമുണ്ടാക്കിയത്. ആരാണ് വാഹനം ഓടിച്ചതെന്ന് ആർക്കും അറിയില്ല. എന്നാൽ പൊലീസ് തന്ത്രപരമായി യുവതിയെ വെറുതെ വിട്ടു. അതുകൊണ്ട് തന്നെ അവരുടെ മെഡിക്കൽ പരിശോധനയും നടന്നില്ല.
വാഫാ ഫിറോസ് എന്ന യുവതിയുടേതാണ് കാർ. അമിത വേഗതയിൽ എത്തിയ കാര്‍ ബഷീറിന്റെ ബൈക്കിന് പിന്നിലിടിച്ച് മതിലിലേക്ക് ചേർത്ത് വയ്ക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്ന വഴി വിളക്കും അപകടത്തിൽ പൂർണ്ണമായും തകർന്നു. അതിന് ശേഷം അതി നാടകീയ രംഗങ്ങളാണ് പിന്നീട് അവിടെ ഉണ്ടായത്. കാറിൽ നിന്ന് രണ്ട് പേർ ഇറങ്ങുന്നു. ഒന്ന് ശ്രീറാം വെങ്കിട്ടരാമൻ. മറ്റേത് സ്ത്രീയും. ശ്രീറാം മദ്യപിച്ചിരുന്നതായും കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തി. അപ്പോൾ തന്നെ ഒപ്പമുള്ളത് ഐ.എ.എസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസ് ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.പോലീസ്‌ മൃദുസമീപനം എടുത്തു യുവതിയെ യൂബറിൽ പോകാനും അനുവദിച്ചു. ഇതാണ് വിവാദമാകുന്നത്.
തുടക്കത്തിൽ ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കിയില്ല. യുവതിയും മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. യുവതിയെ വിട്ടയച്ചതു കൊണ്ട് തന്നെ മെഡിക്കൽ പരിശോധനയും നടന്നിട്ടില്ല.തുടക്കം മുതല്‍ പോലീസ്‌ ശ്രീറാം വെങ്കിട്ടരാമനെയും യുവതിയേയും രക്ഷിക്കാനുള്ള കളികളാണ് കളിച്ചത് എന്ന് വ്യക്തം.
ഇത് ഓടിച്ചിരുന്നത് താനല്ലെന്നാണ് ശ്രീറാം പറയുന്നത്.മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. അതുകൊണ്ട് തന്നെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്. അത് ശ്രീറാം ആയിരുന്നു എങ്കിൽ അത് അർത്ഥതലവും വേറെയാകുമായിരുന്നു. താനല്ല വണ്ടി ഓടിച്ചതെന്ന ഐപിഎസുകാരന്റെ മൊഴി അതുപോലെ വിശ്വസിക്കുകയാണ് പൊലീസ് ചെയ്തത്. അതുകൊണ്ട് തന്നെ ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിലും അതിന് ശേഷം കിംസിലും സുരക്ഷിതമായി പൊലീസ് തന്നെ എത്തിച്ചു. യുവതിയെ സ്ഥലം വീടാൻ അനുവദിച്ചതു കൊണ്ട് മെഡിക്കൽ പരിശോധനയും നടന്നില്ല.
മാധ്യമ പ്രവർത്തകർ ബഹളമുണ്ടാക്കിയപ്പോഴാണ് ശ്രീറാമിനേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.ഏതായാലും യുവതിയെ വിട്ടയച്ചതു കൊണ്ട് തന്നെ അവർ മദ്യപിച്ചിരുന്നോ എന്ന് ഇനി ഉറപ്പിക്കാനാവില്ല. അതിനാൽ സി.സി.ടി.വി ദൃശ്യപരിശോധനയിൽ വാഹനം ഓടിച്ചത് യുവതിയെന്ന് വ്യക്തമായാൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താൽ മതിയാകും. അതിനുള്ള കള്ളക്കളികളാണ് ഇപ്പോൾ നടക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽ എത്തി എസ് ഐയോട് സംസാരിച്ച മാധ്യമ പ്രവർത്തകർക്ക് കൃത്യമായ മറുപടി നൽകാൻ പൊലീസിന് ആയില്ല. ശ്രീറാം ആകാം വണ്ടി ഓടിച്ചതെന്ന് കണ്ടു നിന്നവർ പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കെ എൽ 01 ബിഎം 360 എന്ന നമ്പറിലെ കാറാണ് അപകടമുണ്ടാക്കിയത്. യുവതിയെ വിവാദത്തെ തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ രാവിലെ ഏഴ് മണിവരേയും വൈദ്യപരിശോധന നടത്തിയില്ല. യുവതിയായതു കൊണ്ടാണ് ഈ പരിഗണനയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സമയം കഴിഞ്ഞ് വൈദ്യപരിശോധന എടുത്താൽ മദ്യപിച്ചാണോ യുവതിയും കാറിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഇതിന് വേണ്ടിയാണ് പൊലീസ് കള്ളക്കളി നടത്തുന്നതെന്ന ആരോപണം അതിശക്തമാണ്. ഇന്ന് രാവിലെ യുവതിയുടെ വൈദ്യപരിശോധന നടന്നു.
അപകടത്തിൽ ബഷീറിന്റെ ബൈക്ക് പൂർണ്ണമായും തകർന്നു. മതിലിനോട് ഇടിച്ച് ചേർക്കുകയാണ് ഉണ്ടായത്. ബഷീറിന്റെ മരണവും തൽക്ഷണമുണ്ടായി. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ശ്രീറാം വെങ്കിട്ടരാമന് കൈയ്ക്കും. ഈ പരിക്ക് ഗുരുതരമല്ല. ഇനി പ്രധാനം വാഹനം ഓടിച്ചത് ആരെന്ന് കണ്ടെത്തുകയാണ്. ഇതിന് വേണ്ടി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. കാർ തന്റേതാണെന്നും ഓടിച്ചത് താനാണെന്നും യുവതിയും മൊഴി നൽകിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാനാണ് സിസിടിവി പരിശോധന. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞാൽ ഐ.എ.എസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണ്ടിയും വരും. അച്ചടക്ക നടപടിക്കും വിധേയനാകും.
ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കാറിൽ ഉണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്.
മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.
അകാലത്തില് പൊലിഞ്ഞ സുഹൃത്തിന് പുനലൂര്‍ ന്യുസിന്റെ ആദരാജ്ഞലികൾ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.