ദേശീയ
കായിക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ
ആഭിമുഖ്യത്തില്‍ കായിക താരങ്ങളും സ്പോര്‍ട്സ് പ്രേമികളും സംഘാടകരും
പങ്കെടുക്കുന്ന റാലി ഇന്ന്(ഓഗസ്റ്റ് 29) വൈകുന്നേരം നാലിന് ലാല്‍ ബഹദൂര്‍
ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ദേശാന്തര മത്സരങ്ങളില്‍
പങ്കെടുത്തിട്ടുള്ളവര്‍, ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ
കായികതാരങ്ങള്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങ് മന്ത്രി ജെ.
മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍
ഓഫീസിന് മുന്നില്‍ നടക്കുന്ന ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റ് എം. മുകേഷ് എം.എല്‍.എ
ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ബി.
അബ്ദുല്‍ നാസര്‍, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.
വിനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്,
സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം രഞ്ജു
സുരേഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. കെ.
രാമഭദ്രന്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എല്‍. അനില്‍, ക്യു.എ.സി
പ്രസിഡന്റ് അഡ്വ. കെ. അനില്‍കുമാര്‍, പി.എസ് ജയലക്ഷ്മി, കെ. രാധാകൃഷ്ണന്,
എസ്. ഗോപകുമാര്‍, ഡോ. എ. ഷേര്‍ഷ, എസ്. പ്രദീപ്, രാജീവ് തോമസ്, സെക്രട്ടറി
സി.വി. ബിജിലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അര്‍ജുന അവാര്‍ഡ് ജേതാവും
ഒളിമ്പ്യനുമായ മുഹമ്മദ് അനസ് യഹിയ, ഒളിമ്പ്യന്‍ അനില്‍കുമാര്‍,
ദ്രോണാചാര്യ ജേതാവ് ഡി. ചന്ദ്രലാല്‍, മുന്‍ ദേശാന്തര കായിക താരങ്ങളായ
എം.ബി. സത്യാനന്ദന്, കെ. രഘുനാഥന്, മുതിര്‍ന്ന കായിക സംഘാടകനായ
താജുദ്ദീന്, ദേശാന്തര ബോക്സിംഗ് ടെക്നിക്കല്‍ ഒഫിഷ്യല്‍ ഡോ. സി.ബി. റെജി,
ദേശീയ ദേശാന്തര മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ കൊല്ലം നിവാസികള്‍
എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ